
പാലക്കാട്: ഒറ്റപ്പാലത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ. പി. സരിന് വരണാധികാരി. സമൂഹമാധ്യമങ്ങളിലുള്‍പ്പടെ സരിന് ഐ.എഎസ്. ഉപയോഗിച്ചതിനെ എതിര്‍ത്താണ് വരണാധികാരി നോട്ടീസ് അയച്ചത്. അഞ്ചുകൊല്ലം മുന്‍പാണ് സരിന് ഐ.എ.എസില്‍ നിന്ന് രാജിവെച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ഐ.എ.എസ്. രാജിവെച്ച സരിന് തെറ്റിധരിപ്പിക്കുകയാണെന്നാണ് വരണാധികാരിയുടെ കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചരണവിഭാഗം നിരീക്ഷക സംഘമാണ് ഇത് കണ്ടെത്തിയത്. പോസ്റ്ററില്‍ നിന്നും ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നു നിര്‍ദ്ധേശം നല്‍കിയിട്ടുണ്ട്. തന്റെ അറിവോടെയല്ല ഐഎഎസ് ഉപയോഗിച്ചതെന്നാണ് സരിന് നല്കിയ വിശദീകരണം. സരിന്റെ വിശദീകരണം ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി ഒറ്റപ്പാലം സബ്കളക്ടര്‍ അറിയിച്ചു.






