വേഗത്തിലെത്തിയ ബൈക്ക് ഒരു പോലീസുകാരന് കൈകാണിച്ച് നിര്‍ത്തിയപ്പോള്‍ പ്രതീക്ഷിക്കുന്നത് ഒരു മോശം വാര്‍ത്തയാണ് എല്ലായ്പ്പോഴും. ഒന്നുകില്‍ പിഴ അല്ലെങ്കില്‍ പോലീസുകാരുടെ ശകാരം. ഇതില്‍ ഒന്ന് ആണ് സാധാരണയായി സംഭവിക്കാറ്, എന്നാല്‍ തമിഴ്നാട്ടില്‍ പാഞ്ഞെത്തിയ ഒരു ബൈക്ക് പോലീസുകാരന് കൈകാണിച്ച് നിര്‍ത്തിയത് ഒരു അസാധാരണ സംഭവത്തിന് വേണ്ടിയായിരുന്നു. പിന്നാലെ നടന്നത് ഒരു മനസ് നിറയ്ക്കും റൈഡും ആണ്.
തമിഴ്നാട്ടില്‍ തെങ്കാശിയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ബൈക്ക് യാത്രക്കാരനെ പോലീസുകാരന് തടഞ്ഞുനിര്‍ത്തിയത്. അന്നിഅരുണ്‍ എന്ന യൂട്യൂബ് ചാനലിലാണ് സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
കര്‍ണാടകത്തില്‍ നിന്നുള്ള ആളാണോ എന്ന് ചോദിച്ചാണ് പോലീസുകാരന് ബൈക്ക് കൈകാണിച്ച് നിര്‍ത്തിയത്. അതേ എന്ന് ഉത്തരം നല്കിയ യാത്രികനോട്, കുറച്ച് മുന്നിലായി ഒരു സര്‍ക്കാര്‍ ബസ് പോകുന്നുണ്ടെന്നും അതിലെ പ്രായമുള്ള യാത്രക്കാരിയുടെ കൈയില്‍ നിന്നും മരുന്ന് കുപ്പി താഴെ വീണ് കിട്ടിയതായും പോലീസുകാരന് പറഞ്ഞു. മുമ്പോട്ടുള്ള യാത്രയില്‍ ബസ് കാണുമ്പോള്‍ ഇത് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മരുന്ന് ബൈക്ക് യാത്രികന് പോലീസുകാരന് നല്‍കുന്നത്. തുടര്‍ന്ന് ബൈക്ക് യാത്രികന് ബസ് കണ്ടെത്തി മരുന്ന് യാത്രികയ്ക്ക് നല്‍കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Comments