
കോഴിക്കോട്: സംസ്ഥാനത്ത് ഒരിടത്തും കോണ്‍ഗ്രസിന് ബി.ജെ.പി. വോട്ടുകള്‍ വേണ്ടെന്ന് എം.എം. ഹസ്സന്. എന്നാൽ ബിജെപിയുടെ വോട്ട് വേണ്ട എന്ന് പറയാന്‍ സി.പി.എം. തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.
" ഞങ്ങള്‍ക്ക് വേണ്ട. തലശ്ശേരിയില്‍ എന്നല്ല ഒരിടത്തും ബി.ജെ.പി.യുടേയും ആര്.എസ്.എസിന്റേയും വോട്ട് പ്രതീക്ഷിക്കുന്നില്ല. ഞങ്ങള്‍ക്ക് അത് വേണ്ട. അത് എത്രയോ തവണ ഞങ്ങള്‍ പറഞ്ഞു." ഹസ്സന് പറഞ്ഞു. തലശ്ശേരി മണ്ഡലത്തില്‍ ബി.ജെ.പി.യുടെ വോട്ട് വേണ്ടെന്ന് പറയാന്‍ സി.പി.എം. നേതാക്കള്‍ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു.






