
ഒരിടവേളക്ക് ശേഷം തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും മലയാളത്തിന്റെ ചോക്ലേറ്റ് നായകന് കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന 'നിഴല്‍' ഏപ്രില്‍ 4ന് ഈസ്റ്റര്‍ റിലീസായി തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന പുരസ്കാരവും നേടിയ ചിത്രസംയോജകന്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നിഴല്‍'. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിഴലിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം....
നിഗൂഡതകള്‍ ഒളിപ്പിച്ച് ടൈറ്റില്‍
സംശയമില്ല, സിനിമയുടെ പേര് തന്നെയാണ് അതിന്റെ പ്രധാന ആകര്‍ഷണം - നിഴല്‍. കേള്‍ക്കുന്ന മാത്രയില്‍ ചില ദുരൂഹതകളൊക്കെ തോന്നുന്നപ്പോലെ, ചിത്രത്തിന്റെ കഥയോട് ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ടൈറ്റില്‍ അര്ത്ഥപൂര്ണ്ണമാവുകയാണ്.പേര് സൂചിപ്പിക്കുന്നത് പോലെ 'നിഴല്‍' ഒരു ത്രില്ലറാണ്, ഒപ്പം മിസ്ട്രിയും. അപ്പോള്‍ നിഗൂഡത വേണമല്ലോ?? അത് ചിത്രത്തിന്റെ സ്വഭാവത്തില്‍ ഉള്ളതാണ്. അതുകൊണ്ട്തന്നെയാണ് ചിത്രത്തിന്റെ പേരില്‍ തൊട്ട് ടൈറ്റില്‍ പോസ്റ്റര്‍, ഫസ്റ്റ് ലുക്ക് എല്ലാത്തിലും കുറച്ച് നിഗൂഡത അണിയറപ്രവര്‍ത്തകര്‍ ഒളിപ്പിച്ചിരിക്കുന്നത്.
ചാക്കോച്ചനും നയന്‍സും ചേര്‍ന്ന കോമ്പോ
മലയാളികളുടെ ചോക്ലേറ്റ് നായകന് ചാക്കോച്ചന്,ഒരിടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര-ഇവര്‍ ഒന്നിക്കുന്ന ആദ്യ ചിത്രം, അത് തന്നെയാണ് പ്രേക്ഷകരുടെ ആകാംക്ഷയും. ചിത്രത്തില്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബന് എത്തുമ്പോള്‍ ഷര്‍മിള ആയി നയന്‍സും ക്യാമറക്ക് മുന്നിലെത്തുന്നു. കുഞ്ചാക്കോ ബോബന്, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഐസിന് ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, സിയാദ് യദു, അനീഷ് ഗോപാല്‍, സാദിക്ക്, ദിവ്യപ്രഭ, ആദ്യ പ്രസാദ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
സംവിധായകനും, പ്രോജക്ട് ഡിസൈനറും അടങ്ങിയ നിര്‍മ്മാണം
സാധാരണ ഒരു ചിത്രത്തിന്റെ നിര്‍മ്മാണം എന്ന ടൈറ്റല്‍ വരുമ്പോള്‍ രണ്ട് അല്ലേല്‍ മൂന്ന് പേരുടെ പേരുകള്‍ കാണാറുണ്ട്. എന്നാല്‍ നിഴല്‍ എന്ന ചിത്രത്തിന് നോക്കിയാല്‍ കാണാം അഞ്ച് പേരുകള്‍.മലയാള സിനിമയില്‍ ഒരു പക്ഷേ ആദ്യമായിട്ടാവും ടൈറ്റിലില്‍ തന്നെ 5 പേരുകള്‍. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, പ്രോജക്ട് ഡിസൈനര്‍ ബാദുഷ എന്‍.എം, അഭിജിത്ത് എം പിള്ള, സംവിധായകന് ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുഞ്ഞുണ്ണി സി.ഐ, ജിനു വി നാഥ് എന്നിവരാണ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്.
അന്താരാഷ്ട്ര മോഡല്‍, നിഴലിലെ ക്യൂട്ട് ബോയ്
ദുബായിലെ അന്താരാഷ്ട്ര മോഡലും മലയാളിയുമായ ഐസിന് ഹാഷ്, നയന്‍താര -കുഞ്ചാക്കോ ബോബന് കൂട്ടുകെട്ടിലെ 'നിഴല്‍' എന്ന സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. അറുപതിലേറെ ഇംഗ്ലീഷ് ,അറബിക് പരസ്യങ്ങളില്‍ അഭിനയിക്കുകയും മോഡലാകുകയും ചെയ്ത ഐസിന് ഹാഷ് ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് നിഴല്‍. കിന്‍ഡര്‍ ജോയ്, ഫോക്സ് വാഗണ്‍, നിഡോ, വാര്‍ണര്‍ ബ്രോസ്, ലൈഫ്ബോയ്, ഹുവായ് തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ച ഐസിന്, അറബിക് പരസ്യങ്ങളിലെ 'എമിറാത്തി ബോയ്' എന്ന പേരിലും പ്രശസ്തനാണ്. ദുബായ്, അബുദാബി, ഗവണ്മെന്റുകളുടെ ടൂറിസമടക്കമുള്ള വിഭാഗങ്ങളുടെ നിരവധി പരസ്യ ക്യാമ്പയിനുകളിലും ഐസിന് ഒരു സ്ഥിരസാന്നിധ്യമാണ്. ഇംഗ്ലണ്ട് ഫുട്ബാള്‍ ടീമിന്റെയും ലിവര്‍പൂളിന്റെയും നായകനായിരുന്ന ഫുട്ബാള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാര്‍ഡിനെ ആറാമത്തെ വയസ്സില്‍ ഇന്റര്‍വ്യൂ ചെയ്ത്, അന്താരാഷ്ട്ര തലത്തിലും ഐസിന് ശ്രദ്ധനേടിയിട്ടുണ്ട്. സിനിമയിലെ പ്രധാന സീനുകള്‍ അനായാസമായി ചിത്രീകരിക്കാന്‍, എട്ടു വയസ്സുകാരനായ ഐസിന്റെ അഭിനയ പരിചയം ഏറെ ഗുണകരമായിട്ടുണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
ക്രെഡിറ്റ്സ്
ബാനര്‍: ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ്
സംവിധായകന്: അപ്പു എന്‍ ഭട്ടതിരി
നിര്‍മ്മാണം: ആന്റോ ജോസഫ്, ബാദുഷ എന്‍.എം, അഭിജിത്ത് എം പിള്ള, ഫെല്ലിനി ടി.പി, ജിനേഷ് ജോസ്
ഛായാഗ്രാഹകന്‍: ദീപക് ഡി മേനോന്
കഥ, തിരക്കഥ: എസ്.സഞ്ജീവ്
എക്സി.പ്രൊഡ്യൂസര്‍: കുഞ്ഞുണ്ണി സി.ഐ & ജിനു വി നാഥ്
എഡിറ്റര്‍: അപ്പു എന്‍ ഭട്ടതിരി & അരുണ്‍ലാല്‍ എസ്.പി
സംഗീതം: സൂരജ് എസ് കുറുപ്പ്
ഗാനരചന: മനു മഞ്ജിത്ത്
കലാസംവിധാനം: സുഭാഷ് കരുണ്‍
ആക്ഷന്‍: പി.സി സ്റ്റണ്സ്
പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍: ഡിക്സണ്‍ പൊഡുത്താസ്
പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: രാജീവ് പെരുമ്പാവൂര്‍
ഫിനാന്‍സ് കണ്ട്രോളര്: ഉദയന്‍ കപ്രശ്ശേരി
ചീഫ്അസോസിയേറ്റ് ഡയറക്ടര്‍: ഉമേഷ് രാധാകൃഷ്ണന്
അസോസിയേറ്റ് ഡയറക്ടര്‍: സന്ദീപ് പി.എസ്
സൗണ്ട് സിസൈനര്‍: അഭിഷേക് എസ് ഭട്ടതിരി
മേക്കപ്പ്: റോണക്സ് സേവ്യര്‍
കോസ്റ്റ്യൂം: സ്റ്റെഫി സേവ്യര്‍
പി.ആര്.ഓ: പി.ശിവപ്രസാദ്
ടൈറ്റില്‍: നാരായണ ഭട്ടതിരി
സ്റ്റില്‍സ്: രോഹിത്ത് കെ സുരേഷ്
ഡിസൈന്‍സ്: യെല്ലോ ടൂത്ത്സ്