
കോട്ടയം: പൂഞ്ഞാറില്‍ എനിക്ക് എതിരാളികളില്ലെന്നും വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും പി.സി. ജോര്‍ജ്. മണ്ഡലത്തില്‍ മത്സരം താനും യു.ഡി.എഫും തമ്മിലാണ്.
രണ്ടില ആദ്യം ആട് കടിച്ചു, പിന്നെ കരിഞ്ഞു അദ്ദേഹം പരിഹസിച്ചു.
മണ്ഡലത്തിൽ ഒന്‍പത് സ്ഥാനാര്‍ഥികളാണുള്ളത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കാഞ്ഞിരപ്പള്ളിക്കാരനാണ്, യുഡിഎഫ് സ്ഥാനാര്‍ഥി കോട്ടയംകാരന്, ബിഡിജെഎസ് സ്ഥാനാര്‍ഥി ഏറ്റുമാനൂരുകാരനും. പൂഞ്ഞാറുകാര്‍ക്ക് വോട്ട് ചെയ്യാന്‍ പൂഞ്ഞാറുകാരനായി ഞാന്‍ മാത്രമേയുള്ളൂ. സ്വാഭാവികമായി വലിയ ഭൂരിപക്ഷത്തിലേക്ക് വരും. 35,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടാനുള്ള സാധ്യതയാണ് കാണുന്നതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
കേരളത്തിൽ തുടര്‍ ഭരണമെന്നത് പിണറായി ആരാധകരുടെ കളിയുടെ ഭാഗമാണെന്നും എക്സിറ്റ് പോളുകള്‍ പറ്റിക്കലാണെന്നും അദ്ദേഹം പറഞ്ഞു
ഭീകരവാദികളുടെ വോട്ട് വേണ്ട എന്നത് ഉറച്ച നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






