
ചണ്ഡിഗഡ് : പഞ്ചാബിലെ ബിജെപി എംഎൽഎക്ക് മർദ്ദനമേറ്റു. എംഎൽഎ അരുൺ നരംഗിനാണ് കർഷകരുടെ മർദനവും കരിമഷി പ്രയോഗവും ഏൽക്കേണ്ടി വന്നത്.
കർഷകരെ എതിർത്തു പത്രസമ്മേളനം നടത്തിയതിനു പിന്നാലെയായിരുന്നു മുക്ത്സർ ജില്ലയിലെ മലൗട്ടിൽ വച്ച് ആക്രമണമുണ്ടായത്.
പൊലീസ് ഇടപെട്ടാണു രക്ഷപ്പെടുത്തിയത്.
അക്രമത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാനത്തിന്റെ സമാധാനം നശിപ്പിക്കാൻ അനുവദിക്കില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു.






