
മലപ്പുറം: തിരഞ്ഞെടുപ്പ് അടുത്തതോടെ വാഗ്ദാന പെരുമഴയാണ്. ഇതിനിടെയാണ് വേറിട്ട വാഗ്ദാനവുമായി കൊണ്ടോട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാട്ടുപരുത്തി സുലൈമാന്‍ ഹാജി പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.
2022 ലെ ഖത്തര്‍ ലോകകപ്പ് നേരിട്ട് കാണാനുള്ള അവസരം ഒരുക്കുമെന്നാണ് വേറിട്ട വാഗ്ദാനം. മണ്ഡലത്തിലെ എല്ലാ €ബുകളേയും ഉള്‍പ്പെടുത്തി എംഎല്‍എ ട്രോഫി എന്ന പേരില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തും. ടൂര്‍ണമെന്റില്‍ വിജയിക്കുന്ന ടീമിനാണ് ഖത്തറില്‍ നടക്കുന്ന ലോകകപ്പ് നേരില്‍ കാണിക്കാമെന്നുള്ള വാഗ്ദാനം.
കായിക രഗഗത്ത് കൊണ്ടോട്ടിക്ക് മുന്നേറ്റം വെക്കാനുള്ള പദ്ധതികളും വികസന രേഖയും പ്രകടന പത്രികയില്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഇതിന് പുറമെ കൊണ്ടോട്ടിയെ എയര്‍പോര്‍ട്ട് സിറ്റിയാക്കി മാറ്റുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി വലിയ തോട് നവീകരണം, ഗതാഗതക്കുരുക്കിനുള്ള പരിഹാരം എന്നിവയും പ്രകടന പത്രികയിലുണ്ട്.






