
മഞ്ജു വാര്യരും സണ്ണി വെയിനും കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്ന ടെക്നോ- ഹൊറര്‍ ചിത്രം ചതുര്‍മുഖത്തിലെ 'മായ കൊണ്ട് കാണാകൂടൊരുക്കി' എന്ന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തിറങ്ങി. മനു മഞ്ജിത് എഴുതിയ വരികള്‍ക്ക്, ഈണം പകര്‍ന്നു ചിട്ടപ്പെടുത്തിയിരിക്കുന്നത് ഡോണ്‍ വിന്‍സെന്റാണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് മലയാളികള്‍ക്ക് പ്രിയങ്കരിയായ ഗായിക ശ്വേത മേനോനാണ്.
രഞ്ജീത്ത് കമല ശങ്കറും, സലില്‍ വിയും ഒരുമിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ജിസ് ടോംസും, ജസ്റ്റിന് തോമസും നിര്‍വഹിച്ചിരിക്കുന്നു. അഭിനന്ദന് രാമാനുജമാണ് ചതുര്‍മുഖത്തിന്റെ ഛായാഗ്രഹണം
കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്ന ചതുര് മുഖം ടെക്നോ-ഹൊറര്‍ വിഭാഗത്തിലുള്ള ചലച്ചിത്രം ആണ്. മഞ്ജു വാര്യര്‍, സണ്ണി വെയിന്‍, അലന്‍സിയര്‍ ലോപ്പസ്, നിരഞ്ജന അനൂപ് എന്നിവരെ കൂടാതെ, ശക്തമായ ഒരു താരനിരയും, അണിയറപ്രവര്‍ത്തകരും ചതുര് മുഖത്തില്‍ ഉണ്ട്. അഭയകുമാര്‍ കെ, അനില്‍ കുര്യന് എന്നിവരാണ് ഏറെ പ്രത്യേകതകള്‍ ഉള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. ആമേന്‍, ആക്ഷന്‍ ഹീറോ ബിജു എന്നീ സിനിമയുടെ എഡിറ്റര്‍ ആയ മനോജാണ് ചതുര്‍മുഖത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. സൗണ്ട് മിക്സിങ് വിഷ്ണു ഗോവിന്ദ്, ചിത്രത്തിന്റെ വി. എഫ്. എക്സ് ഏജന്‍സി- പ്രോമൈസ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ബിനീഷ് ചന്ദ്രനോടൊപ്പം കോ-പ്രൊഡ്യൂസറായി ബിജു ജോര്‍ജ്ജും ചതുര് മുഖത്തില്‍ പ്രവര്‍ത്തിക്കുന്നു. വസ്ത്രാലങ്കാരം സമീറ സനീഷ്.സെഞ്ച്വറി ഫിലിംസാണ് ചതുര് മുഖത്തിന്റെ വിതരണം നിര്‍വ്വഹിക്കുന്നത്. സഞ്ജോയ് അഗസ്റ്റിന്, ബിബിന്‍ ജോര്‍ജ്ജ്, ലിജോ പണിക്കര്‍, ആന്റണി കുഴിവേലില്‍ എന്നിവരാണ് ചിത്രത്തിന്റെ അസോസിയേറ്റ് പ്രൊഡ്യൂസേര്‍സ്. ജിത്തു അഷ്റഫ് - ക്രീയേറ്റീവ് ഹെഡ്. ബിനു ജി നായരും, ടോം വര്‍ഗീസുമാണ് ലൈന്‍ പ്രൊഡ്യൂസര്‍സ്. മേക്കപ്പ് - രാജേഷ് നെന്മാറ. ആര്‍ട്ട് - നിമേഷ് എം താനൂര്‍. സ്യമന്തക് പ്രദീപ് - ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. ഡിസൈന്‍സ് - ദിലീപ് ദാസ്. ചിത്രം ഏപ്രില്‍ 8ന് കാണികള്‍ക്ക് നൂതന ദൃശ്യാനുഭവവുമായി സിനിമാ സ്ക്രീനുകളില്‍ എത്തും എന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്കുന്ന വിവരം.






