ചൈനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സിഎഫ്മോട്ടോ ഫുള്ളി ഫെയർഡ് സ്പോർട്സ് മോട്ടോർസൈക്കിളായ 250SR-ന്റെ റേസിംഗ് എഡിഷൻ വിപണിയിൽ എത്തിച്ചു. സ്റ്റാൻഡേർഡ് മോഡലിൽ നിന്നും പുതിയ വേരിയന്റിനെ വ്യത്യസ്തമാക്കുന്നത് ഒരു പ്രത്യേക കളർ ഓപ്ഷനും അപ്ഗ്രേഡുചെയ്ത സസ്പെൻഷൻ സജ്ജീകരണവുമാണ്.
എഞ്ചിൻ കൗൾ, ഫെയറിംഗ്, സൈഡ് പാനലുകൾ എന്നിവയിൽ പുതിയ നിറം ഇടംപിടിച്ചിട്ടുണ്ട്. എൽഇഡി ടെയിൽ ലൈറ്റ്, എൽഇഡി ഇൻഡിക്കേറ്ററുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, യെല്ലോ റിം ടേപ്പുകൾ എന്നിവയും 250SR റേസിംഗ് എഡിഷനിലെ പ്രധാന സവിശേഷതകളാണ്. 250SR റേസിംഗ് എഡിഷനിലെ സസ്പെൻഷൻ സജ്ജീകരണത്തിൽ KYB സോഴ്സ്ഡ് 37 mm അപ്സൈഡ് ഡൗൺ ഫോർക്ക് മുൻവശത്തും പിന്നിൽ ഒരു മോണോ ഷോക്കും ഉൾപ്പെടുന്നു.
പുതിയ സിഎഫ്മോട്ടോ 250SR റേസിംഗ് എഡിഷനിൽ 249.2 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ലഭിക്കുന്നത്. ഇത് 9,750 rpm-ൽ പരമാവധി 27.5 bhp കരുത്തും 7,500-rpm-ൽ 22 Nm ടോർക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 250SR റേസിംഗ് എഡിഷന്റെ ബ്രേക്കിംഗ് സജ്ജീകരണത്തിനായി മുൻവശത്ത് 292 mm സിംഗിൾ ഡിസ്ക്കും പിൻവശത്ത് 220 mm സിംഗിൾ ഡിസ്ക്കുമാണ് വാഗ്ദാനം ചെയ്യുന്നത്. 250SR മോഡലിനെ ഒരു ട്രെല്ലിസ് ഫ്രെയിമും കാസ്റ്റ് അലുമിനിയം സ്വിംഗ്ആമും ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.

Comments