കോട്ടയം : കാഞ്ഞിരപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പ്രചാരണത്തിനിടെ വീണ് പരിക്ക്. വാരിയെല്ലിനാണ് ക്ഷതമേറ്റത്. വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ പ്രചാരണം തുടരുമെന്ന് കണ്ണന്താനം വ്യക്തമാക്കി.