2021 ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് മോട്ടോര്‍സൈക്കിളിന്റെ പുതിയ കളര്‍ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ‘പേള്‍ ബ്ലൂ സില്‍വര്‍’ എന്ന ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനാണ് പുതുതായി ലഭിക്കുന്നത്. ഈ കളര്‍ ഓപ്ഷന് ഡിസ്ക്, ഡ്രം വേരിയന്റുകളില്‍ ലഭിക്കും. റിപ്പോർട്ട് പ്രകാരം പുതിയ കളര്‍ വേരിയന്റിന് 65,865 രൂപ മുതലാണ് ഡെല്‍ഹി എക്സ് ഷോറൂം വില.
ഈ മാസമാദ്യമാണ് 2021 മോഡല്‍ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് പുറത്തിറക്കിയത്. ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഇടി എഫ്ഐ (ഇക്കോത്രസ്റ്റ് ഫ്യൂവല്‍ ഇന്ജെക്ഷന്) സാങ്കേതികവിദ്യ നല്‍കിയാണ് വാഹനം വിപണിയില്‍ എത്തിച്ചത്. ഇത് പതിനഞ്ച് ശതമാനം അധികം ഇന്ധനക്ഷമത ലഭിക്കാൻ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. യുഎസ്ബി മൊബീല്‍ ചാര്‍ജര്‍, എല്‍ഇഡി ഹെഡ്ലൈറ്റ് എന്നിവയും ഉണ്ട്.
ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത് 110 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനാണ്. ഈ എൻജിൻ 7,350 ആര്‍പിഎമ്മില്‍ 8.08 ബിഎച്ച്പി കരുത്തും 4,500 ആര്‍പിഎമ്മില്‍ 8.7 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 4 സ്പീഡ് ഗിയര്‍ബോക്സ് ജോഡിയാകുന്നു. മണിക്കൂറില്‍ 90 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത എന്നാണ് റിപ്പോർട്ട്. വിപണി അവതരണം കഴിഞ്ഞ് പതിനഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ഏകദേശം മുപ്പത് ലക്ഷത്തിലധികം ഉപയോക്താക്കളെ മോട്ടോര്‍സൈക്കിളിന് സ്വന്തമാക്കാന്‍ കഴിഞ്ഞതായി ആണ് സൂചന.






