2021 ഫോക്സ്വാഗണ് ടി റോക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയിൽ 21.35 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ടി റോക് 2020 മാര്‍ച്ചിലാണ് ഇന്ത്യയില്ആദ്യമായി അവതരിപ്പിച്ചത്. 19.99 ലക്ഷം രൂപയായിരുന്നു ഫോണിന്റെ വില. ഇപ്പോൾ വില 1.36 ലക്ഷം രൂപ വര്‍ധിച്ചു. ഓണ്‍ലൈന്‍ ബുക്കിംഗ് നേരത്തെ സ്വീകരിച്ചുതുടങ്ങിയിരുന്നു. മെയ് മാസത്തില്‍ ഡെലിവറി ആരംഭിക്കുമെന്നാണ് സൂചന. പൂര്‍ണമായി നിര്‍മിച്ചശേഷം എസ്യുവി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്.
എംക്യുബി പ്ലാറ്റ്ഫോമിലാണ് ഫോക്സ്വാഗണ് ടി റോക് നിര്‍മിക്കുന്നത്. കോംപാക്റ്റ് അനുപാതങ്ങളിലും സ്പോര്‍ട്ടി ഡിസൈന്‍ ഭാഷയാണ് ഇതിന്. പ്രൊജക്റ്റര്‍ ലെന്‍സ് ഹെഡ്ലാംപുകള്, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, പനോരമിക് സണ്‍റൂഫ്, ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍, തുകല്‍ അപോള്‍സ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ടച്ച്സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, വര്‍ച്ച്വല്‍ കോക്പിറ്റ് തുടങ്ങിയ ഫീച്ചറുകൾ ഒരുങ്ങുന്നു.ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്സി, ടിപിഎംഎസ് തുടങ്ങിയവ സുരക്ഷാ ഫീച്ചറുകളാണ്. 4,229 മില്ലിമീറ്ററാണ് നീളം. വീല്‍ബേസ് 2,595 മില്ലിമീറ്റര്‍ ആയതിനാല്‍ കാബിനില്‍ ധാരാളം സ്ഥലസൗകര്യം ഉണ്ടായിരിക്കും.
ഫോക്സ്വാഗണ് ടി റോക് 1.5 ലിറ്റര്‍ ടിഎസ്ഐ ഇവോ പെട്രോള്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 147 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്സ്മിഷന് എന്‍ജിനുമായി ഘടിപ്പിച്ചു. മണിക്കൂറില്‍ 205 കിലോമീറ്ററാണ് ടോപ് സ്പീഡ്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 8.4 സെക്കന്‍ഡ് മതി.






