
ജിസ് ജോയി സംവിധാനം ചെയ്ത മോഹന്‍കുമാര്‍ ഫാന്‍സ് സിനിമയ്ക്കെതിരെ പരാതി നല്കുവാനൊരുങ്ങി രാഹുല്‍ ഈശ്വര്‍. സിനിമയില്‍ തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന സംഭാഷണം ഉപയോഗിച്ചുവെന്നാരോപിച്ചാണ് രാഹുലിന്റെ പരാതി.
എന്നാൽ ഇത് ഏപ്രിൽ ഫൂൾ ആണെന്ന് രാഹുൽ പിന്നീട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് രാഹുല്‍ ഈശ്വര്‍ പറയുന്നത് ഇങ്ങനെ:
ശ്രീ കുഞ്ചാക്കോ ബോബന് എതിരെ, മോഹന്‍കുമാര്‍ ഫാന്‍സ് എന്ന സിനിമയ്ക്കെതിരെ, സംവിധായകന് ജിസ് ജോയി, ശ്രീ സൈജുകുറുപ്പ് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊള്ളുന്നു.
വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി, അധിക്ഷേപം എന്നീ പരാതികളില്‍ ഐ.പി.സി സെക്ഷന്‍ 499,500 എന്നിവ അടിസ്ഥാനപ്പെടുത്തി കേസെടുക്കണമെന്ന് പോലീസില്‍ പരാതി നല്‍കും. ഇന്ന് തന്നെ നല്‍കും.






