
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന തലൈവിയുടെ ആദ്യ ഗാനം പുറത്തിറങ്ങി. വെള്ളിത്തിരയില്‍ ജയലളിത തിളങ്ങി നിന്ന കാലഘട്ടത്തെയാണ് ഗാനത്തിലൂടെ ദൃശ്യവത്കരിച്ചിക്കുന്നത്. ഇര്‍ഷാദ് കാമിലിന്റെ വരികള്‍ക്ക് ജി.വി പ്രകാശ് കുമാര്‍ സംഗീതം നല്കിയ ഗാനം പാടിയിരിക്കുന്നത് സൈന്ധവി പ്രകാശ് ആണ്.
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ സൂപ്പര്‍നായികയായി തിളങ്ങിയ താരമാണ് ജയലളിത. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്ന ശക്തയായ നേതാവായി മാറിയ ജയലളിതയായി കങ്കണ എത്തുന്ന ചിത്രത്തിന്റെ ട്രെയ്ലര് ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. കങ്കണയുടെ 34 -ാം ജന്മദിനത്തിലാണ് ചിത്രത്തിന്റെ ട്രെയ്ലര് റിലീസ് ചെയ്തത്
ചിത്രത്തിന്റെ ട്രെയ്ലറില് ജയലളിതയുടെ ചലച്ചിത്ര ജീവിതവും രാഷ്ട്രീയ ജീവിതത്തിന്റെ ആരംഭവും ചിത്രീകരിച്ചിട്ടുണ്ട്. അരവിന്ദ് സ്വാമിയാണ് ചിത്രത്തില്‍ എംജി രാമചന്ദ്രനായി (MGR) എത്തുന്നത്. ട്രൈലറിന്റെ രണ്ടാം ഭാഗത്തിലാണ് സിനിമ ജീവിതത്തില്‍ നിന്നുള്ള രാഷ്ട്രീയ ജീവിതത്തിലേക്കുള്ള ജയലളിതയുടെ യാത്ര കാണിക്കുന്നത്. തലൈവിയില്‍ ജയലളിതയുടെ കഥാപാത്രത്തിന് പൂര്‍ണത കൊണ്ട് വരാന്‍ ശരീരഭാരം 20 കിലോഗ്രാം വരെ കങ്കണ ഉയര്‍ത്തിയിരുന്നു.
തമിഴ് , തെലുങ്ക്. ഹിന്ദി എന്നിങ്ങനെ 3 ഭാഷകളിലായി ഏപ്രില്‍ 23 നാണ് തലൈവി റിലീസ് ചെയ്യുന്നത്. എഎല്‍ വിജയ് സംവിധാനം ചെയ്തിരിക്കുന്ന സിനിമ , നിര്‍മ്മിക്കുന്നത് വിഷ്ണു വര്ധന് ഇന്ദുരിയും ശൈലേഷ് ആര് സിങ്ങും ആണ്. നാസര്‍, ഭാഗ്യശ്രീ, സമുദ്രകനി, മധു ബാല തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.






