
ആരാധകര്‍ ഏറെ ആകാംഷയോടുകൂടി കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് കുരുതി. കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ' എന്ന ടാഗ്-ലൈനോടെ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്.
രക്തം പുരണ്ട കത്തി കയ്യില്‍ പിടിച്ചിരിക്കുന്ന ചിത്രമുള്ള ഒരു പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് പൃഥ്വി ടീസര്‍ റിലീസിനെപ്പറ്റി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുരളി ഗോപി, റോഷന് മാത്യു, ശ്രീന്ദ, മാമുക്കോയ, മണികണ്ഠന് ആചാരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അഭിനന്ദന് രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റഫീഖ് അഹമദിന്റെ വരികള്‍ക്ക് ജോക്സ് ബിജോയ് സംഗീതം ഒരുക്കുന്നു.






