
മലയാളിയുടെ പ്രിയ ഗായകനായ വിധുപ്രതാപും ,നടിയും നര്‍ത്തകിയുമായ ദീപ്തിയും പങ്ക് വയ്ക്കുന്ന വിശേഷങ്ങള്‍ നിമിഷ നേരങ്ങള്‍ക്കൊണ്ടാണ് സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നത്. ഇപ്പോള്‍ ദീപ്തിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുള്ള വിധുവിന്റെ പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ദീപ്തിക്കുവേണ്ടി ഒരു പിറന്നാള്‍ ക്യാപ്ഷന്‍ എഴുതാന്‍ ഒരുപാട് ആലോചിച്ചു. പക്ഷെ ഒരു ബര്‍ത്ത്ഡേ ക്യാപ്ഷനില്‍ ഒതുക്കാന്‍ പറ്റില്ല. അവള് എനിക്ക് തരുന്ന സ്നേഹം, കരുതല്‍ ഒന്നും ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ആത്മാര്‍ത്ഥതയും നിസ്വാര്‍ത്ഥവും സ്നേഹവുമുള്ള വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍. ഇന്നും എന്നും നിന്നെ ആഘോഷിക്കാം എന്നാണ് വിധുവിന്റെ കുറിപ്പ്.
ദീപ്തിക്കു വേണ്ടി ഒരു birthday caption എഴുതാൻ ഞാൻ ഒരുപാട് ആലോചിച്ചു. പക്ഷെ ഒരു birthday captionil ഒതുക്കാൻ പറ്റില്ല,...
Posted by Vidhu Prathap on Sunday, 4 April 2021
ആലാപനം മാത്രമല്ല, തനിക്ക് അഭിനയം കൂടി വഴങ്ങും എന്ന് തെളിയിക്കുന്ന തരത്തിലുള്ള വീഡിയോകളും വിധു പങ്ക് വച്ചിട്ടുണ്ട്. ടിക് ടോക് ബാന്‍ ചെയ്യുന്നത് വരെ അവിടെയും താരം സജീവം ആയിരുന്നു.






