
തിരുവനന്തപുരം: സംസ്ഥാനത്ത് അത്യാവേശത്തില്‍ പരസ്യപ്രചാരണം അവസാനിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് കലാശക്കൊട്ട് വിലക്കിയതിനാല്‍ വാഹനങ്ങളിലാണ് അവസാനഘട്ട പ്രചാരണം. വയനാട് ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും ഏഴ് വരെയായിരുന്നു പരസ്യ പ്രചാരണം. വയനാട് ജില്ലയില്‍ ആറു മണിയോടെ പരസ്യ പ്രചരണം അവസാനിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന് പരസ്യ പ്രചരണം വിലക്കിയതിനാല്‍ വാഹനങ്ങളിലായിരുന്നു അവസാനഘട്ട പ്രചാരണം.
തിരഞ്ഞെടുപ്പ് കമ്മീഷന് പരസ്യ പ്രചരണം വിലക്കിയതിനാല്‍ വാഹനങ്ങളിലായിരുന്നു അവസാനഘട്ട പ്രചാരണം.
ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് റോഡ് ഷോ നടത്തി. നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി പ്രചരണം നയിച്ചു. കോഴിക്കോട് റോഡ് ഷോയില്‍ പങ്കെടുത്ത ശേഷമാണ് രാഹുല്‍ ഗാന്ധി നേമത്തേക്ക് എത്തിച്ചേര്‍ന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നെടുങ്കണ്ടത്ത് പ്രചരണം നടത്തി. നാളത്തെ നിശബ്ദ പ്രചരണത്തിന് ശേഷം ഏപ്രില്‍ ആറിന് കേരളം പോളിങ് ബൂത്തിലേക്ക് പോകും.







Comments