
മുംബൈ: മഹാരാഷ്ട്ര ആഭ്യന്തമന്ത്രി അനില്‍ ദേശ്മുഖ് പണപ്പിരിവ് നടത്താന്‍ പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെന്ന പരാതിയില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. പ്രാധമികാന്വേഷണ റിപ്പോര്‍ട്ട് 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
ഹോട്ടലുകളിലും ബാറുകളിലും നിന്ന് പ്രതിമാസം 100 കോടി രൂപ പിരിക്കാന്‍ ആവശ്യപ്പെട്ടെന്ന പരാതിയിലാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. മുംബൈ മുന്‍ പോലീസ് കമ്മീഷ്ണര്‍ പരംബീര്‍ സിംങാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസില്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടിയെടുക്കണമെന്നും ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത്, ജി.എസ്.കുല്‍ക്കര്‍ എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു.






