ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ പിയാജിയോ ഇന്ത്യയില്‍ അപ്രീലിയ SXR125 എത്തിക്കാൻ ഒരുങ്ങുന്നു. വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ് ആരംഭിച്ചതായിയാണ് റിപ്പോർട്ട്. 5000 രൂപ അഡ്വാന്‍സ് തുക ഈടാക്കി ആണ് ബുക്കിങ്. ഈ വാഹനത്തിന്റെ ബുക്കിങ്ങ് ഇ-കൊമേഴ്സ് സൈറ്റുകളിലൂടെയും അപ്രീലിയയുടെ ഡീലര്‍ഷിപ്പുകളിലൂടെയുമാണ് സ്വീകരിക്കുന്നത്.
ഈ വാഹനത്തിന്റെ നിര്‍മാണം പിയാജിയോയുടെ മഹാരാഷ്ട്ര ബാരമതിയിലെ പ്ലാന്റില്‍ ആരംഭിതായാണ് വിവരം. സ്കൂട്ടര്‍ പിയാജിയോയുടെ മാതൃരാജ്യമായ ഇറ്റലിയില്‍ ഡിസൈന്‍ ചെയ്തതാണ്. കാഴ്ചയില്‍ അപ്രീലിയ SXR 160-ക്ക് സമാനമായ ഡിസൈനിലാണ് പുതിയ SXR 125-ഉം എത്തുക. എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ഡേ ടൈം റണ്ണിങ്ങ് ലൈറ്റുകള്‍ എന്നിവ ഈ വാഹനത്തിന് മികച്ച ലുക്ക് നൽകുന്നു. സൂപ്പര്‍ ബൈക്ക് മോഡലായ അപ്രീലിയ RS660-ലേതിന് സമാനമായ ടെയ്ല്‍ലാമ്പാണ് ഇതിന് ലഭിക്കുക എന്നാണ് സൂചന.
മാറ്റ് ബ്ലൂ, ഗ്ലോസി റെഡ്, മാറ്റ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലായിരിക്കും ഈ വാഹനം വിപണിയില്‍ എത്തുക. മൈലേജ് ഇന്റിക്കേറ്റര്‍, ബ്ലൂ ടൂത്ത് മൊബൈല്‍ കണക്ടിവിറ്റി എന്നിവ നല്‍കിയിട്ടുള്ള ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, അപ്രീലിയ ഗ്രാഫിക്സുകള്‍, സ്പ്ലിറ്റി ഗ്ലോവ് ബോക്സ്, ഉയരത്തിലുള്ള ഹാന്‍ഡില്‍ ബാര്‍, യു.എസ്.ബി. ചാര്‍ജര്‍, ലൈറ്റുകള്‍ നല്‍കിയിട്ടുള്ള സ്റ്റോറേജ് സ്പേസ് എന്നിവയും സ്കൂട്ടറിന്റെ ഫീച്ചറുകളാണ്. 12 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളാണ് ഇതിലുള്ളത്. അപ്രീലിയ SXR125-ന്റെ കരുത്ത് 125 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. 9.4 ബി.എച്ച്.പി. പവറും 8.2 എന്‍.എം. ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്.






