
കിയ സോണറ്റ്, കിയ സെല്‍റ്റോസ് എസ്യുവികളുടെ ചില വേരിയന്റുകള്‍ കിയ മോട്ടോഴ്സ് ഇന്ത്യ നിര്‍ത്തിയതായി റിപ്പോർട്ട്. സോണറ്റ് സബ്കോംപാക്റ്റ് എസ്യുവിയുടെ എച്ച്ടികെ പ്ലസ് ഡിസിടി 1.0 പെട്രോള്‍, എച്ച്ടികെ പ്ലസ് എടി 1.5 ഡീസല്‍ എന്നീ രണ്ട് വേരിയന്റുകളാണ് കിയ മോട്ടോഴ്സ് ഇന്ത്യ നിര്‍ത്തിയത്. ഏപ്രില്‍ പകുതിയോടെ സെല്‍റ്റോസ് കോംപാക്റ്റ് എസ്യുവിയുടെ എച്ച്ടിഎക്സ് പ്ലസ് എടി 1.5 ഡീസല്‍ വേരിയന്റും വില്‍ക്കില്ലെന്നാണ് സൂചന.
എന്നാല്‍ രണ്ട് മോഡലുകളുടേതായി മൂന്ന് വേരിയന്റുകള്‍ നിര്‍ത്തിയ കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ വേരിയന്റുകളുടെ ബുക്കിംഗ് ഏപ്രില്‍ ഒന്ന് മുതല്‍ സ്വീകരിക്കരുതെന്ന് ഡീലര്‍ഷിപ്പ് പങ്കാളികള്‍ക്ക് കിയ മോട്ടോഴ്സ് ഇന്ത്യ നിര്‍ദേശം നല്കി. മാര്‍ച്ച് 31 നും അതിനുമുമ്പും ബുക്ക് ചെയ്ത ഉപയോക്താക്കള്‍ക്ക് മേല്‍പ്പറഞ്ഞ വേരിയന്റുകള്‍ ഡെലിവറി ചെയ്യും.
മെയ് ഒന്ന് മുതല്‍ ഇരു മോഡലുകളുടെയും വേരിയന്റ് ലൈനപ്പ് പുന:ക്രമീകരിക്കാനാണ് കിയ ഒരുങ്ങുന്നതായിയാണ് റിപ്പോർട്ട്. എന്നാൽ, ഉപയോക്താക്കളുടെ പ്രതികരണങ്ങളുടെയും ബുക്കിംഗ് പ്രവണതകളുടെയും അടിസ്ഥാനത്തിലാണ് രണ്ട് എസ്യുവികളുടെയും വേരിയന്റുകള്‍ നിര്‍ത്താനുള്ള തീരുമാനമെന്ന് കിയ മോട്ടോഴ്സ് ഇന്ത്യ പറയുന്നതെന്നായി ആണ് റിപ്പോർട്ട്.






