
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുഴുവന്‍ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാരുടെ യോഗം ഏപ്രപില് എട്ടിന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നടക്കുക.
രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യവും വാക്സിനേഷന് സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ചയാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് 11 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. രോഗവ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളിലേയ്ക്ക് കേന്ദ്ര സംഘത്തെ അയയ്ക്കാന്‍ ഞായറാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി തീരുമാനിച്ചിരുന്നു.






