
ധര്‍മ്മടം/ഹരിപ്പാട്: സംസ്ഥാനം നിയമസഭ തിരഞ്ഞെടുപ്പില്‍ പോളിംഗ് ദിനത്തില്‍ രാവിലെ എട്ടുമണിക്ക് തന്നെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുടുംബ സമേതം വോട്ട് ബൂത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ധര്‍മ്മടം അമല യു.പി സ്കൂളിലെ പോളിംഗ് സ്റ്റേഷനിലെ 161ാം നമ്പര്‍ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നത്.
വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ അകലെയുള്ള ബൂത്തിലേക്ക് കാല്‍നടയായി ആണ് മുഖ്യമന്ത്രി എത്തിയത്. പ്രവര്‍ത്തകരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. 8.10 ഓടെ മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി. ശേഷം മുഖ്യമന്ത്രി കണ്ണൂര്‍ മണ്ഡലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.
ഹരിപ്പാട് മണ്ഡലത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഭാര്യയും മക്കളും മരുമകളും വോട്ട് രേഖപ്പെടുത്തിയത്. മണ്ണാറശാല യുപി സ്കൂളിലെ 51 എ നമ്പര്‍ ബൂത്തിലാണ് ചെന്നിത്തലയ്ക്കും കുടുംബത്തിനും വോട്ട്. ഇതാദ്യമായാണ് ചെന്നിത്തല ഹരിപ്പാട് വോട്ട് ചെയ്യുന്നത്. കഴിഞ്ഞ തവണ വരെ ചെന്നിത്തലയിലെ ബൂത്തിലായിരുന്നു വോട്ട്്.
രാവിലെ മുതല്‍ വലിയ തിരക്കാണ് രണ്ടു മണ്ഡലങ്ങളിലും കാണുന്നത്.






