എടക്കര : മാവോയിസ്റ്റ് ഭീഷണിയുള്ള പോളിങ് ബൂത്തുകൾ കേന്ദ്രസേനയുടെ പ്രത്യേക സുരക്ഷയിൽ. വോട്ടിങ് മെഷീനുമായി ഉദ്യോഗസ്ഥർ മടങ്ങും വരെ ഈ ബൂത്തുകൾ കേന്ദ്രസേനയുടെ നിയന്ത്രണത്തിലായിരിക്കും.
വഴിക്കടവ് പഞ്ചായത്തിലെ പൂവത്തിപൊയിൽ, വെള്ളക്കട്ട, കാരക്കോട്, മരുത, നാരോക്കാവ് തുടങ്ങിയ ബൂത്തുകൾ മാവോയിസ്റ്റ് ഭീഷണിയുള്ള പോളിങ് ബൂത്തുകളാണ്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള – തമിഴ്നാട് അതിർത്തിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നാടുകാണി ചുരം വഴി അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ കർശന പരിശോധന നടത്തിയാണ് കടത്തിവിടുന്നത്.
കൂടാതെ, ഇവിടെ മദ്യവും ലഹരി മരുന്നും കടത്തുന്നത് തടയാൻ എക്സൈസ് സംഘവും കർശന പരിശോധന നടത്തുന്നുണ്ട്.

Comments