
ചെന്നൈ : വി.കെ.ശശികലയുടെ പേര് തമിഴ്നാട്ടിലെ വോട്ടർ പട്ടികയിൽനിന്നു നീക്കിയതായി പരാതി. വിവരം തന്നെ അറിയിച്ചില്ലെന്നും ശശികല പറഞ്ഞു.
അതെ സമയം വിഷയത്തിൽ ഗൂഢാലോചനയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. എന്നാൽ, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശശികലയുടെ അഭിഭാഷകൻ അറിയിച്ചു.
ചെന്നൈയിലെ തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിലെ പട്ടികയിൽ ശശികലയുടെ പേരുണ്ടായിരുന്നതായി അഭിഭാഷകൻ എൻ.രാജ സെന്തൂർ പാണ്ഡ്യൻ വ്യക്തമാക്കി.






