
മുംബൈ: സിബിഐ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച് മഹാരാഷ്ട്ര സര്‍ക്കാരും രാജിവെച്ച മുന്‍ മന്ത്രി അനില്‍ ദേശ്മുഖും. അഴിമതി ആരോപണത്തില്‍ ബോംബെ ഹൈക്കോടതിയാണ് അനില്‍ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
പോലീസുകാരോട് പണപ്പിരിവ് നടത്താന്‍ ആവശ്യപ്പെട്ടെന്ന മുംബൈ മുന്‍ പോലീസ് മേധാവിയുടെ പരാതിയിലാണ് അനില്‍ ദേശ്മുഖിനെതിരെ ബോംബൈ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ബോംബൈ ഹൈക്കോടതി സിബിഐ അന്വേഷണവും പ്രഖ്യാപിച്ചതോടെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവച്ചിരുന്നു. പോലീസുകാരോട് പണപ്പിരിവ് നടത്താന്‍ ആവശ്യപ്പെട്ടെന്ന് മുംബൈ മുന്‍ പോലീസ് മേധാവിയാണ് ആരോപണം ഉയര്‍ത്തിയത്.
സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു രാജി. 15 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐയ്ക്കു മുംബൈ ഹൈക്കോടതി നിര്‍ദേശം നല്കി.
ഹോട്ടലുകളിലൃും ബാറുകളിലും നിന്ന് 100 കോടി രൂപ പ്രതിമാസം പരിക്കാന്‍ ആവശ്യപ്പെട്ടെന്നാണ് പരാതി. മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്ങാണ് കോടതിയെ സമീപിച്ചത്.






