
ന്യൂഡല്‍ഹി: വാക്സിന് വിതരണം വൈകുന്നതില്‍ ഉത്പാദകരായ സീറം ഇന്സ്റ്റിറ്റിയൂഡ്ഡ് ഓഫ് ഇന്ത്യയ്ക്ക്(എസ്ഐഐ) ആസ്ട്രസെനക നോട്ടീസ്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിനാണ് ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന പേരില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത്.
നിലവില്‍ 60 മുതല്‍ 65 വരെ ദശലക്ഷം ഡോസ് വാക്സീനാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പാദിപ്പിക്കുന്നത്. ഇതുവരെ 100 ദശലക്ഷം ഡോസ് വാക്സിന് ആണ് ഇന്ത്യയില്‍ വിതരണം ചെയ്തത്. 60 ദശലക്ഷം ഡോസ് കയറ്റുമതി ചെയ്യുകയും ചെയ്തു.






