
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. ക്വാറന്റീനില്‍ കഴിയവെയാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. കണ്ണൂരിലെ വീട്ടില്‍ നിന്നും അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
ഒരുമാസം മുന്‍പ് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകളും മരുമകനും കോവിഡ് ചികിത്സയിലാണ്. മകള്‍ വീണയ്ക്ക രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ രോഗം സ്ഥിരീകരിച്ചതിനെക്കുറിച്ചും, അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകേണ്ടതാണന്നും മുന്നറിയിപ്പുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറുകയാണന്നും പറഞ്ഞ് അദ്ദേഹം പോസ്റ്റ പങ്കുവച്ചിട്ടുണ്ട്.






