
കൊളംബോ: കഴിഞ്ഞ ദിവസം നടന്ന മിസിസ് ശ്രീലങ്ക വേൾഡ് മത്സരത്തിൽ വിജയിയായുടെ കിരീടം തട്ടിപ്പറിച്ച സംഭവത്തിൽ മിസിസ് വേൾഡും ശ്രീലങ്കൻ മോഡലും അറസ്റ്റിൽ.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. വിജയിയായി തെരഞ്ഞെടുത്തത് പുഷ്പിക ഡിസിൽവയെ ആയിരുന്നു. എന്നാൽ, വേദിയിലുണ്ടായിരുന്ന കരലൈൻ ജൂരി, പുഷ്പിക വിവാഹമോചനം നേടിയതിനാൽ കിരീടത്തിന് അർഹയല്ലെന്നു പ്രഖ്യാപിക്കുകയായിരുന്നു.
തുടർന്ന്, കരലൈനും ചൂലയും ചേർന്നു പുഷ്പികയുടെ മുടിയിൽ നിന്നു കിരീടം ബലമായി അഴിച്ചുമാറ്റുകയായിരുന്നു. പുഷ്പിക ഭർത്താവുമായി അകന്നു കഴിയുകയാണെങ്കിലും വിവാഹമോചിതയല്ല എന്നു കണ്ടെത്തിയതിനെത്തുടർന്നു സംഘാടകർ മാപ്പു ചോദിക്കുകയും കിരീടം തിരികെ നൽകുകയും ചെയ്തിരുന്നു.
അറസ്റ്റ് ചെയ്ത ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. ഇരുവരും 19നു കോടതിയിൽ ഹാജരാകണം.






