
കാക്കനാട്: ദുരൂഹ സാഹചര്യത്തിൽ മുട്ടാർ പുഴയിൽ മരിച്ച 13കാരി വൈഗയുടെ മരണത്തിലേക്ക് ദുരൂഹത അവസാനിക്കുന്നില്ല. വൈഗയ്ക്കൊപ്പം കാണാതായ പിതാവ് സനു മോഹനെകുറിച്ചുള്ള അന്വേഷണങ്ങളും അവസാനിക്കുന്നില്ല. അതെ സമയം, വൈഗയുടെ പിതാവ് സനു മോഹനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചു.
അന്വേഷണ സംഘത്തിന് ഇയാളെ ഉടൻ കണ്ടെത്താനാകുമെന്നാണ് വിവരം. ഇയാൾക്ക് തമിഴ്നാട്ടിൽ മറ്റൊരു ഭാര്യയും ഒരു കുട്ടിയുമുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് തമിഴ്നാട് പോലീസിന്റെ സഹായവും ലഭിക്കുന്നുണ്ട്.
മാർച്ച് 21-ന് രാത്രി ഭാര്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിലാക്കി മകളോടൊപ്പം കാറിൽ പുറപ്പെട്ടതാണ് സനു മോഹൻ. പിറ്റേന്ന് മകൾ വൈഗയുടെ മൃതദേഹം കളമശ്ശേരി മുട്ടാർ പുഴയിൽ കണ്ടെത്തുകയായിരുന്നു.






