റിയൽമി ബഡ്‌സ് എയർ 2 നിയോ ടിഡബ്ല്യുഎസ് ഇയർബഡുകൾ അവതരിപ്പിച്ചു. നിലവിൽ പാകിസ്ഥാനിൽ ആണ് ഇയർബഡുകൾ അവതരിപ്പിച്ചത്. ഇയർഫോണുകൾ നീക്കം ചെയ്യാതെ തന്നെ എൻവയോൺമെന്റൽ സൗണ്ട് വ്യക്തമായി കേൾക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ട്രാന്സ്പരെന്റ് മോഡ്, മികച്ചതും വ്യക്തവുമായ കോളുകൾക്കായി ഡ്യുവൽ-മൈക്ക് നോയ്‌സ് ക്യാൻസെല്ലിങ്, ആക്റ്റീവ് നോയ്‌സ് ക്യാൻസെല്ലിങ് (ANC), എന്നിവ ഇയർഫോണുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 28 മണിക്കൂർ വരെ പ്ലേടൈം നൽകുന്നു. ഇയർബഡുകൾ റിയൽമി ലിങ്ക് ആപ്പിലേക്ക് കണക്റ്റുചെയ്യാനാകും.
ആക്റ്റീവ് ബ്ലാക്ക്, കാം ഗ്രേ കളർ ഓപ്ഷനുകളിൽ ടിഡബ്ല്യുഎസ് ഇയർഫോണുകൾ റിയൽമി വിപണിയിൽ ലഭ്യമാക്കുന്നു. വാട്ടർ റെസിസ്റ്റൻസിനായി ഐപിഎക്സ് 5 റേറ്റിംഗാണ് ഇയർഫോണുകൾക്ക്. വോളിയം, മ്യൂസിക്, കോളുകൾ എന്നിവ നിയന്ത്രിക്കാൻ ഉപയോഗിക്കാവുന്ന ഓൺ-ഇയർ ടച്ച് കൺട്രോളുകൾ ഓരോ ഇയർബഡിലും ലഭ്യമാണ്. റിയൽമി ലിങ്ക് അപ്ലിക്കേഷനിൽ നിന്ന് ടച്ച് കൺട്രോളുകൾ കസ്റ്റമൈസ് ചെയ്യാനും സാധിക്കും. റിയൽമി ബഡ്‌സ് എയർ 2 നിയോ ടിഡബ്ല്യുഎസ് ഇയർഫോണുകളിൽ ബ്ലൂടൂത്ത് 5.2 സപ്പോർട്ടുമുണ്ട്.
വളരെ കുറഞ്ഞ വൈദ്യുതി ഉപഭോഗത്തിനും സ്ഥിരമായ കണക്റ്റിവിറ്റിക്കും ഒരു ആർ 2 ചിപ്പ് ഇതിൽ ഉണ്ട്. എൻവയോൺമെൻറ് നോയ്‌സ് ക്യാൻസലിങ് (ഇഎൻസി) അൽഗോരിതം സപ്പോർട്ട് ചെയ്യുന്ന ഒരു ഡ്യുവൽ മൈക്ക് സെറ്റപ്പ് ഉണ്ട്. കോളുകൾക്കിടയിൽ വ്യക്തമായ ആശയവിനിമയത്തിനായി ചുറ്റുമുള്ള ശബ്‌ദം ഗണ്യമായി കുറയ്ക്കുന്നതിന് ഇത് സഹായിക്കും. ഇത് ഇന്ത്യൻ വിപണിയിൽ എന്ന് അവതരിപ്പിക്കുമെന്ന് വ്യക്തമല്ല.






