
ന്യൂഡല്‍ഹി : രോഗവ്യാപനവും, കോവിഡ് വാക്സിനുകളുടെ ക്ഷാമവും കൊണ്ട് വാക്സിന് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. അതിന്റ ഭാഗമായി വാക്സിന് ഉദ്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് മരുന്നു കമ്പനികള്‍. പ്രതിമാസ ഉദ്പാദനം 70 മില്യണ്‍ ഡോസില്‍ നിന്ന് 100 മില്യണ്‍ ഡോസ് ആക്കി ഉയര്‍ത്തുമെന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിമാസ ഉദ്പാദനം രണ്ട് ലക്ഷം ഡോസില്‍ നിന്ന് അഞ്ച് ലക്ഷമാക്കുമെന്ന് ഭാരത് ബയോടെക്കും വ്യക്തമാക്കി.
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ രാജ്യത്ത് ഒന്നരലക്ഷത്തിലേറെ ആളുകള്‍ക്കാണ് രോഗം ബാധിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 794 മരണവും സ്ഥിരീകരിച്ചു.
വാക്സിന് വിതരണം വര്‍ധിപ്പിച്ചും, പ്രതിരോധ കുത്തിവയ്പ് നല്‍കിയും രോഗവ്യാപനത്തിന്റെ തീവ്രത കുറച്ച് കോവിഡിനെ വരുതിയിലാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.






