
പ്രിയപ്പെട്ട വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ വിരളമാണ്. ചില ആഡംബര വാഹനങ്ങള്‍ ബുക്ക് ചെയ്ത ശേഷം മൂന്നോ നാലോ മാസം കാത്തിരുന്നാല്‍ മാത്രമേ നമ്മുടെ ഗാരേജില്‍ എത്തുകയുള്ളൂ. ബോളിവുഡ് യുവതാരം കാര്‍ത്തിക് ആര്യന് തന്റെ ഇഷ്ട വാഹനമായ ലംബോര്‍ഗിനി ഉറുസ് സ്വന്തമാക്കിയത് അടുത്തിടെയാണ്.
ഈ ആഡംബര വാഹനം ബുക്ക് ചെയ്ത് മൂന്ന് മാസത്തിന് ശേഷം മാത്രമേ കിട്ടുകയുള്ളൂ. എന്നാല്‍ അത്രയും നാള് കാത്തിരിയ്ക്കാന്‍ സാധിയ്ക്കില്ലെന്ന കാരണം പറഞ്ഞ് ഏകദേശം 50 ലക്ഷം മുടക്കി കാര്‍ത്തിക് ആര്യന് ഉറുസ് ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്തു എന്നാണ് പുതിയ വാര്‍ത്തകള്‍. ഇറ്റയില്‍ നിന്ന് വിമാനത്തില്‍ കൊണ്ടു വന്ന വാഹനം ഓണ്‍റോഡ് വിലയായ 4.5 കോടി കൂടാതെ 50 ലക്ഷം അധികം നല്കി എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പുറത്തു വിടുന്ന റിപ്പോര്‍ട്ടുകള്‍.
ഉറുസിന്റെ ഇന്ത്യന്‍ അരങ്ങേറ്റം 2018 ജനുവരിയിലായിരുന്നു. നാലു ലിറ്റര്‍, ഇരട്ട ടര്‍ബോ, വി എയ്റ്റ് പെട്രോള്‍ എന്‍ജിനാണ് ഈ സൂപ്പര്‍ എസ്യുവിക്ക് കരുത്തേകുന്നത്. 650 ബി എച്ച് പി വരെ കരുത്തും 850 എന്‍എം ടോര്‍ക്കുമാണ് ഈ എന്ജിന് സൃഷ്ടിക്കുക. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തില്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ ഉറുസിന് വെറും 3.6 സെക്കന്‍ഡ് മതിയെന്നാണു നിര്‍മാതാക്കളുടെ അവകാശവാദം. മണിക്കൂറില്‍ 305 കിലോമീറ്ററാണ് ഉറുസിന്റെ പരമാവധി വേഗം. ഇതുവരെ 100ല്‍ അധികം ഉറുസ് ഇന്ത്യയില്‍ മാത്രം വിറ്റിട്ടുണ്ടെന്ന് ലംബോര്‍ഗിനി പറയുന്നു.






