ന്യൂഡല്‍ഹി: രാജ്യം കോവിഡിനെതിരായ മറ്റൊരു നിര്‍ണായക പോരാട്ടം ഇന്നു മുതല്‍ ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യോഗ്യരായ എല്ലാവരും വാക്സിന് സ്വീകരിക്കണം. കോവിഡിനെതിരായ പോരാട്ടം ഫലപ്രദമാകാന്‍ എല്ലാ ജനങ്ങളും സഹകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ വാക്സിനേഷന് പ്രോഗ്രാമിനെ വാക്സിന് ഉത്സവമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. വാക്സിനേഷന് വിജയമാക്കാന്‍ നാല് നിര്‍ദ്ധേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. ഓരോ വ്യക്തിയും സ്വയം വാക്സിന് എടുക്കുന്നതിനോടൊപ്പം മറ്റൊരാളെ വാക്സിന് എടുക്കാന്‍ തയ്യാറാകണം. വിവരവും വിദ്യാഭ്യാസവും കുറഞ്ഞ ആളുകള്‍ക്ക് വാക്സിനെ കുറിച്ച് അറിവുണ്ടാകാനിടയില്ലെന്നും അത്തരത്തിലുള്ള ഒരാളെയെങ്കിലും വാക്സിനെടുപ്പിക്കുക എന്നത് ഓരോരുത്തരും ചെയ്യണമെന്നുമാണ് പ്രധാനമന്ത്രിയുടെ ആദ്യ നിര്‍ദ്ധേശം.
കോവിഡ് ബാധിതന് ആവശ്യമായ ചികിത്സ ഉറപ്പുവരുത്തണം. അതിന് ഓരോരുത്തരും മുന്നിട്ടിറങ്ങണം, രോഗത്തെ കുറിച്ചും ചികിത്സയെ കുറിച്ചും അറിവില്ലാത്തവരില്‍ ആവശ്യമായ അവബോധം ഉണ്ടാക്കാന്‍ ഓരോരുത്തരും തയ്യാറാവണം, മൈക്രോ കണ്ടെയ്ന്മെന്റ് സോണ്‍ രൂപീകരണം എന്നിവയാണ് മറ്റു മൂന്നു നിര്‍ദ്ദേശങ്ങള്‍. വാക്സിന് ഉത്സവത്തിന്റെ നാല് ദിവസങ്ങള്‍ വ്യക്തിഗതമായും സാമൂഹികമായുമുള്ള കടമകള്‍ പാലിച്ച് കോവിഡിനെ നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യം നേടിയെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒറ്റക്കെട്ടായി നിന്ന് നാം അത് നേടിയെടുക്കുമെന്ന് തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ രാജ്യത്തെ കോവിഡ് കേസുകള്‍ ദിനംപ്രതി ആശങ്കാജനകമാകുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,879 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 839 മരണങ്ങളും ഇതോടൊപ്പം സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ആറാം ദിവസമാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനു മുകളില്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,33,58,805 ആയി. ആകെ മരണസംഖ്യ 1,69,275. ഇതുവരെ 1,20,81,443 പേര് രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 11,08,087 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെമ്പാടും വാക്സിന്റെ മൂന്നാംഘട്ട വിതരണം നടക്കുമ്പോഴും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധനവില്‍ ആരോഗ്യമന്ത്രാലയവും ആശങ്ക പ്രകടിപ്പിക്കുകയാണ്. ഇതിനിടെ പല സംസ്ഥാനങ്ങളിലും വാക്സിന് ക്ഷാമം രൂക്ഷമാകുന്നതായി കേന്ദ്രത്തെ അറിയിച്ചു.

Comments