
ഉന്നാവ : പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ ജിലേബിയും സമൂസയും. ഹസന്ഗദഞ്ചില് ശനിയാഴ്ചയാണ് സംഭവം. പെരുമാറ്റചട്ടലംഘനം, കോവിഡ് ചട്ടലംഘനം എന്നിവയുടെ അടിസ്ഥാനത്തില്‍ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ക്വിന്റല്‍ ജിലേബിയും, 1050 സമൂസയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എല്‍. പി.ജി സിലിണ്ടര്‍, മാവ്, വെണ്ണ, ജിലേബിയും, സമൂസയും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സാധന സാമഗ്രമികള്‍ പിടിച്ചെടുത്തു. ഏപ്രില്‍ 15 മുതല്‍ നാല് ഘട്ടങ്ങളായാണ് യു.പിയില്‍ തിരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിന് ഫലം പ്രഖ്യാപിക്കും






