
ശോഭന എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികള്‍ക്ക് ഒരു വികാരമാണ്. നായികാ സങ്കല്പത്തില് ഒരു നാള് അതിനപ്പുറം മറ്റൊരു പേര് ആരാധകരുടെ മനസിലുണ്ടായിരുന്നില്ല. ഇന്നും മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുന്ന കുറെയധികം നല്ല കഥാപാത്രങ്ങള്‍ ശോഭനയുടോതാകാം. .സിനിമയില്‍ നാലു പതിറ്റാണ്ടിലധികം തിളങ്ങി നില്ക്കുന്ന നര്‍ത്തകിയായ അഭിനേത്രി എന്ന നിലയിലാണ് ഓരോരുത്തരും ശോഭനയെ അഡ്രസ് ചെയ്യുക. കാരണം അഭിനയംപോലെതന്നെ നൃത്തത്തേയും അവര്‍ സ്നേഹിക്കുന്നു. ചെന്നൈയില്‍ കലാതര്‍പ്പണ എന്ന നൃത്തവിദ്യാലയം അതിനുദാഹരണമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയായ ചര്‍ച്ച ചെയ്യുന്നത് താരത്തിന്റെ പുതിയ വസ്ത്രധാരണത്തെക്കുറിച്ചാണ്. പതിവില്‍ നിന്ന് മാറി പാന്റും ടോപ്പുമണിഞ്ഞ് അല്‍പ്പം വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം. പുതിയ ചിത്രത്തിന്റെ ഭാഗമാണോ എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. ഈ പ്രോയത്തിലും എന്നാ ഒരിതാ എന്ന് കമന്റിട്ടവരുമുണ്ട.
മറ്റ് താരങ്ങളെപ്പോലെ സോഷ്യല്‍ മീഡിയയില്‍ താരം അത്ര സജീവമായിരുന്നില്ല. എന്നാല്‍ അടുത്ത കാലത്താണ് നൃത്ത വീഡിയോകളും, കലാതര്പ്പണയിലെ കുട്ടികളുടെ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവച്ച് തുടങ്ങിയത്.
ശോഭന ❤🔥
Posted by Cinema Pranthan on Sunday, 11 April 2021
രണ്ടു തവണയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശോഭനയെ തേടിയെത്തിയത്. വിവിധ ഭാഷകളിലായി 14 ഫിലിംഫെയര്‍ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമാണി പുരസ്കാരം , കേരള സംഗീത നാടക അക്കാദമിയുടെ കലാരത്ന പുരസ്കാരം , പത്മശ്രീ പുരസ്കാരം , ഒരു തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളാണ് ശോഭന നേടിയിട്ടുള്ളത്. പത്മരാജന്, ഭരതന്, അടൂര്‍, മണിരത്നം, കെ എസ് സേതുമാധവന്, പി ജി വിശ്വംഭരന്, ബാലു മഹേന്ദ്ര, ഐ വി ശശി, ജോഷി, പ്രിയദര്ശന്, സത്യന് അന്തിക്കാട്, കമല്‍, സിബി മലയില്‍, ഫാസില്‍ തുടങ്ങി പ്രമുഖരായ ഒട്ടുമിക്ക സംവിധായകര്‍ക്ക് ഒപ്പവും ശോഭന പ്രവര്‍ത്തിച്ചിട്ടുണ്ട്.






