
കോഴിക്കോട്: കേരളത്തില്‍ റംസാന് വ്രതാരംഭം ചൊവ്വാഴ്ച മുതല്‍. കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍ ഏപ്രില്‍ 13 റംസാന് ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.
തിങ്കളാഴ്ച ശഅബാന്‍ 30 ദിവസം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച റംസാന് ഒന്നായിരിക്കും. സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും റംസാന് വ്രതാനുഷ്ടാനം ചൊവ്വാഴ്ച ആരംഭിക്കും.






