
വിഷുവിന് ഒരുക്കാം ചക്ക വിഭവങ്ങള്‍
'' ചക്ക സമൃദ്ധമായുണ്ടാകുന്ന കാലമാണ് വിഷുക്കാലം. ഈ വിഷുക്കാലത്ത് ചക്കയുടെ വിവിധ ഭാഗങ്ങള്‍ കൊണ്ട് തയാറാക്കാവുന്ന ചില വിഭവങ്ങളെക്കുറിച്ചറിയാം...''
പൂക്കുല തോരന്‍
ആവശ്യമുള്ള സാധനങ്ങള്‍
പൂക്കുല അഥവാ ചക്കയുടെ ചകിണി ചെറുതായരിഞ്ഞത് - 4 കപ്പ്
ചക്കക്കുരു ചെറുതായി അരിഞ്ഞത് - 2 കപ്പ്
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
ചിരകിയ തേങ്ങ - ഒരു മുറി
ജീരകം - 1/4 ടീസ്പൂണ്‍
കറിവേപ്പില - 2 തണ്ട്
വെളുത്തുള്ളി - 4 അല്ലി
മുളകുപൊടി - ഒരു ടീസ്പൂണ്‍
കുരുമുളക് - 4 എണ്ണം
കടുക്, ഉഴുന്ന് - 1/4 ടീസ്പൂണ്‍ വീതം
ഉണക്കമുളക് - 2 എണ്ണം
എണ്ണ - 2 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ചകിണി പൊടിയായി അരിഞ്ഞതും ചക്കക്കുരു ചെറുതായി നുറുക്കിയതും കഴുകിവാരി ഉപ്പും മഞ്ഞളും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ചുവയ്ക്കുക. തേങ്ങയില്‍ ജീരകവും മുളകുപൊടിയും വെളുത്തുള്ളിയും ഒരു തണ്ട് കറിവേപ്പിലയും കുരുമുളകും ചേര്‍ത്ത് നന്നായി ചതച്ച് വെന്ത കഷണത്തോടൊപ്പം ചേര്‍ത്ത് ഇളക്കി വയ്ക്കുക.
എണ്ണ ഒരു ചീനച്ചട്ടിയില്‍ ഒഴിച്ച് ചൂടാക്കുക. ഇതില്‍ ഉഴുന്ന്, കടുക്, ഉണക്കമുളക് മുറിച്ചത്, ഒരു തണ്ട് കറിവേപ്പില, എന്നിവയിട്ട് വറുത്ത് കടുക് പൊട്ടുമ്പോള്‍ ചേര്‍ത്ത് വച്ച കൂട്ട് കുടഞ്ഞിട്ട് നന്നായി ഉലര്‍ത്തി വാങ്ങുക.
ചക്കക്കൂഞ്ഞില്‍ റോസ്റ്റ്
ആവശ്യമുള്ള സാധനങ്ങള്‍
ചക്കക്കൂഞ്ഞില്‍ (ചക്കച്ചുളയുടെ മുകളിലെ മാംസളമായ ഭാഗം) -
300 ഗ്രാം (ഒരു സെന്റി മീറ്റര്‍ വലിപ്പത്തില്‍ 1/4 ഇഞ്ച് കനത്തില്‍ സമചതുര കഷണങ്ങളായി അരിഞ്ഞത്)
ഉള്ളി ചെറുതായി അരിഞ്ഞത് - 100 ഗ്രാം
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
മുളകുപൊടി - 1 1/2 ടേബിള്‍ സ്പൂണ്‍
ഗരംമസാലപ്പൊടി - 1 1/4 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് - 3 എണ്ണം പിളര്‍ന്നത്
ഉപ്പ് - പാകത്തിന്
കറിവേപ്പില, പുതിനയില - കുറച്ചുവീതം
എണ്ണ - 4 ടേബിള്‍ സ്പൂണ്‍
തേങ്ങാക്കൊത്ത് വറുത്തത് - ഒരു ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
ആദ്യം ചക്കക്കൂഞ്ഞില്‍ അരിഞ്ഞത് കഴുകിവാരി വയ്ക്കുക. ഇതില്‍ ഉപ്പും മഞ്ഞളും അല്‍പ്പം വെള്ളവും ചേര്‍ത്ത് പകുതി വേവാക്കി വാങ്ങുക. ഇതില്‍ മുളകുപൊടി, ഗരംമസാലപ്പൊടി, മല്ലിപ്പൊടി, പച്ചമുളക് പിളര്‍ന്നത്, കറിവേപ്പില പിച്ചിക്കീറിയത്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പുതിനയില,അര ടേബിള്‍ സ്പൂണ്‍ എണ്ണ, എന്നിവ ചേര്‍ത്ത് 1/2 മണിക്കൂര്‍ വയ്ക്കുക. ഇനി ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് അതില്‍ അര ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ഉള്ളി അരിഞ്ഞതിട്ട് നന്നായി വറുത്ത് കോരി വയ്ക്കുക.
മിച്ചമുള്ള മൂന്ന് ടേബിള്‍ സ്പൂണ്‍ എണ്ണ ഒരു ചീനച്ചട്ടിയില്‍ ഒഴിച്ച് ചൂടാക്കുക. ചക്കക്കൂഞ്ഞില്‍ പുരട്ടിവച്ചത് ഇട്ട് എല്ലാ ഭാഗവും നന്നായി വറുത്ത് 3 മിനിറ്റ് ചെറുതീയില്‍ അടച്ച് വയ്ക്കുക. തുറന്ന് നന്നായി ഇളക്കി തീ കുറച്ചുവയ്ക്കുക. മല്ലിയില ചേര്‍ക്കുക. മൂന്ന് മിനിറ്റ് ഇടത്തരം തീയില്‍ വേവിച്ച ശേഷം വറുത്ത് വച്ച ഉള്ളിയും തേങ്ങാക്കൊത്തുമിട്ട് അലങ്കരിച്ച് വിളമ്പാം.
തയാറാക്കുന്ന വിധം
ചക്കച്ചുള ഓരോന്നും രണ്ടായി പിളര്‍ന്ന് ഓരോന്നും 3 ആയി നുറുക്കുക. ചക്കക്കുരു വട്ടത്തില്‍ 3 ആയി അരിയുക. ഇവ കഴുകിവാരി ഉപ്പും മഞ്ഞളും ആവശ്യത്തിന് വെള്ളവും ഒഴിച്ച് വേവിച്ച് വാങ്ങുക.
തേങ്ങ ചിരകിയത് 1 1/4 കപ്പ് എടുത്ത് അതില്‍ മുളകുപൊടി, ഒരു തണ്ട് കറിവേപ്പില, 3 കുരുമുളക്, എന്നിവ ചേര്‍ത്ത് തരുതരിപ്പായി അരച്ച് വെന്ത കഷണത്തോടൊപ്പം ചേര്‍ക്കുക. അതിലേക്ക് വെളുത്തുള്ളി ചതച്ചിടുക. എല്ലാംകൂടി നന്നായി ഇളക്കി വയ്ക്കുക.
ഒരു ചീനച്ചട്ടിയില്‍ 1 1/2 ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി ഒരു ടേബിള്‍ സ്പൂണ്‍ തേങ്ങയിട്ട് വറുത്ത് കോരുക. മിച്ചമുള്ള എണ്ണയില്‍ ഉഴുന്ന്, കടുക്, ഉണക്കമുളക്, ഒരു തണ്ട് കറിവേപ്പില എന്നിവയിട്ട് വറുത്ത് കടുക് പൊട്ടുമ്പോള്‍ കൂട്ട് ചേര്‍ത്ത് കഷണം ഇതിലേക്ക് ചേര്‍ക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് ഗ്രേവിയുടെ അയവ് ക്രമീകരിക്കുക. തിളവന്നാല്‍ വാങ്ങിവയ്ക്കാവുന്നതാണ്. വറുത്ത് ബ്രൗണ്‍ നിറമാക്കി വച്ച തേങ്ങ ഇതിലിട്ട് അലങ്കരിച്ച് വിളമ്പാം.
ചക്കമടല് പുളിങ്കറി
ആവശ്യമുള്ള സാധനങ്ങള്‍
ചക്കമടല് മുള്ള് കളഞ്ഞ് 1/4 ഇഞ്ച് കനത്തില്‍ സമചതുര കഷണങ്ങളായി മുറിച്ചത് - 2 കപ്പ്
വെളളരിക്ക ചെറുകഷണങ്ങളാക്കിയത് - 1/4 കപ്പ്
ചക്കക്കുരു 1/4 ഇഞ്ച് കനത്തില്‍ വട്ടത്തിലരിഞ്ഞത് - 1/2 കപ്പ്
പച്ചമാങ്ങ അരിഞ്ഞത് - 1/4 കപ്പ്
മുരിങ്ങക്കായ - ഒരെണ്ണം (കഷണങ്ങളാക്കിയത്)
ഉപ്പ് - പാകത്തിന്
മഞ്ഞള്‍പ്പൊടി - 3/4 ടീസ്പൂണ്‍
തേങ്ങ ചിരകിയത് - 2 കപ്പ്
പച്ചമുളക് - 2 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷണം
ജീരകം - ഒരു നുള്ള്
മുളകുപൊടി - 1/2 ടീസ്പൂണ്‍
ചക്കക്കുരു പാവയ്ക്ക മെഴുക്കുപുരട്ടി
ആവശ്യമുള്ള സാധനങ്ങള്‍
ചക്കക്കുരു - 4 കപ്പ്(രണ്ടായി പിളര്‍ന്ന് നാലായി നീളത്തിലരിഞ്ഞത്)
പാവയ്ക്ക വീതികുറച്ച് നീളത്തിലരിഞ്ഞത് - 2 കപ്പ്
പച്ചമുളക് - 4 എണ്ണംപിളര്ന്നത്
മുരിങ്ങക്കായ - ഒരെണ്ണം (നീളത്തില്‍ അരിഞ്ഞത്)
ഉപ്പ് - പാകത്തിന്
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
മുളകുപൊടി - 1/2 ടീസ്പൂണ്‍
എണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
ചക്കക്കുരു, പാവയ്ക്ക, മുരിങ്ങക്കായ, പച്ചമുളക് എന്നിവ കഴുകിവാരി ഉപ്പും മഞ്ഞളും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ച് വാങ്ങുക. ഇതില്‍ മുളകുപൊടി വിതറി നന്നായി ഇളക്കുക. ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം ഒഴിച്ച് ഒരു മിനിറ്റ് കൂടി അടുപ്പത്ത് വച്ച ശേഷം വാങ്ങുക. ഇത് ചൂടായ ചീനച്ചട്ടിയില്‍ ഇട്ട് ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയില്‍ വഴറ്റി അല്‍പ്പം മൊരിയിച്ച് വാങ്ങുക.
ഇന്ദു നാരായണ്‍