
പ്രായം എഴുപത് എത്തിയെങ്കിലും തന്നെക്കൊണ്ട് ചെയ്യാന്‍ സാധിയ്ക്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പ്രവൃത്തികമാക്കുകയാണ് ബ്രിട്ടണ് സ്വദേശിയായ മുത്തശ്ശി. പ്ലാസ്റ്റിക് വേസ്റ്റിനെതിരായ പോരാട്ടത്തിലാണ് പാറ്റ് സ്മിത്ത് എന്ന ഈ മുത്തശ്ശി. പ്ലാസ്റ്റിക്കിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി 'ദി ഫൈനല്‍ സ്ട്രോ ക്യാംപെയിന്' എന്നൊരു പരിപാടിയും മുത്തശ്ശി ആരംഭിച്ചത്.
2017-ലാണ് മുത്തശ്ശി ഇത്തരത്തില്‍ ഒരു ക്യാംപെയ്ന് ആരംഭിച്ചത്. ക്യാംപെയ്ന് ആരംഭിയ്ക്കുക മാത്രമല്ല കോണ്‍വാളിലെ അന്‍പത്തിരണ്ട് ബീച്ചുകള്‍ ഈ മുത്തശ്ശിയും സംഘവും ചേര്‍ന്ന് ക്ലീന്‍ ചെയ്തു കഴിഞ്ഞു. ഓരോ വര്‍ഷവും 13 മില്യണ്‍ ടണ്‍ പ്ലാസ്റ്റിക്കാണ് കടലിലേക്ക് വലിച്ചെറിയപ്പെടുന്നത്. ലോകത്തില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ 10 ശതമാനം മാത്രമാണ് പുനരുപയോഗിക്കപ്പെടുന്നത്. ബ്രിട്ടനില്‍ മാത്രം ബീച്ചുകളിലെ ഓരോ കിലോമീറ്റര്‍ ചുറ്റളവില്‍ 3000 പ്ലാസ്റ്റിക്ക് മാലിന്യമെങ്കിലും കണ്ടെത്താനാവും എന്നാണ് പാറ്റിന്റെ അനുഭവം.
പ്ലാസ്റ്റിക്ക് മലിനീകരണത്തെ പറ്റി ഒരു ഡോക്യുമെന്ററി കണ്ട ശേഷമാണ് മുത്തശ്ശി ഈ ഉദ്യമവുമായി ഇറങ്ങിത്തിരിച്ചത്. ബ്രിട്ടനിലെ ആദ്യപ്ലാസ്റ്റിക്ക് സ്ട്രോ ഫ്രീ സ്ഥലമായി കോണ്‍വാളിനെ മാറ്റുകയാണ് പാറ്റിന്റെ ലക്ഷ്യം. കോണ്‍വാള്‍ ബീച്ചുകള്‍ ക്ലീന്‍ ചെയ്യുന്നതിനോടൊപ്പം ഇവിടെയുള്ള 600 ഓളം സ്ഥാപനങ്ങളെ പ്ലാസ്റ്റിക്ക് ഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും മുത്തശ്ശിക്കു സാധിച്ചു. കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ പ്രദേശവും കോണ്‍വാളാണ്.






