
2020 ല്‍ സിഇ ഒ സുക്കര്‍ബര്‍ഗിന്റെ സുരക്ഷയ്ക്കായി 175 കോടി ചെലവഴിക്കുന്നതായി ഫേസ്ബുക്ക് റിപ്പോര്‍ട്ട് ചെയ്തു. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനു സമര്‍പ്പിച്ച പട്ടികയിലാണ് ഈ വിവരമുള്ളത്. സുക്കര്‍ബര്‍ഗ് എന്നാല്‍ അത് ഫേസ്ബുക്ക് തന്നെയാണ്. അതുകൊണ്ട് അദ്ദേഹത്തെ ഞങ്ങളൊരു അദ്വിതീയ സ്ഥാനത്ത് കാമുന്നു. ലോകത്തെ ഏറ്റവും അംഗീകൃത എക്സ്ക്യൂട്ടീവുകളില് ഒരാളാണ് സുക്കര്‍ബര്‍ഗ്.ഉപയോക്തൃ അടിത്തറയുടെ വലുപ്പത്തിന്റെയും ആഗോള മാധ്യമങ്ങള്‍, നിയമനിര്‍മാണ, നിയന്ത്രണ ശ്രദ്ധ എന്നിവയിലേക്കുള്ള ഞങ്ങളുടെ തുടര്‍ച്ചയായ അക്സ്പോഷറിന്റെയും ഫലമായി അദ്ദേഹം ചിന്തിക്കുന്നതിനും അപ്പുറത്ത് കാര്യങ്ങള്‍ ചെയ്യാന്‍ കമ്പനി പ്രതിഝ്ഞാബന്ധമാണ് ഫേസ്ബുക്ക് കുറിച്ചു.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നോണ്എംപ്ലോയ്മെന്റ് ഡയറക്ടര്‍മാര്‍ക്കുള്ള സുരക്ഷാ സേവനങ്ങള്‍ക്ക് ഫെയ്സ്ബുക്ക് അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്. വ്യക്തിഗത സുരക്ഷയ്ക്ക് പുറമേ സുക്കര്‍ബര്‍ഗിന്റെ യാത്രാ ചെലവുകള്‍ ുള്പ്പെടുന്നു. അദ്ദേഹത്തിന്റെ അടിസ്ഥാന സുരക്ഷാ ചെലവ് 2019 ലെ 10.4 മില്യണ്‍ ഡോളറില്‍ നിന്ന് 13.4 മില്യണ്‍ ഡോളറായി ഉയര്‍ന്നു.
2020 ലെ യു എസ് തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് 2021 യു എസ് ക്യാപിറ്റല്‍ കെട്ടിടത്തിന് നേരെയുണ്ടാ ആക്രമത്തെത്തുടര്‍ന്ന് ഫേസ്ബുക്കിന്റെ നോണ്‍ എംപ്ലോയ്മെന്റ് എക്സിക്യൂട്ടീവ് ഓഫിസര്‍മാര്‍ക്കും ഡയറക്ടര്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.






