
തെന്നിന്ത്യന്‍ താരനായികമാരായ സോണിയ അഗര്‍വാളും ശ്രിദ്ധ ശിവദാസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ഗ്രാന്‍ഡ്മാ. മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രീകരിക്കുന്ന ഈ സിനിമയുടെ പ്രധാന ലൊക്കേഷന്‍ കേരളമാണ്. നിരവധി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സോണിയ അഗര്‍വാളും, സൂപ്പര്‍ഹിറ്റ് സിനിമയായ ഓര്‍ഡിനറിയില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി പ്രേക്ഷക ഹൃദയം കീഴടക്കിയ ശ്രിദ്ധ ശിവദാസും തുല്യ പ്രാധാന്യമുള്ള വേഷങ്ങളില്‍ അഭിനയിക്കുന്നു.
നവാഗതനായ അന്‍ഷി രാജാണ് ഗ്രാന്‍ഡ്മായുടെ സംവിധായകന്. ജി.എം.എ ഫിലിംസിന്റെ ബാനറില്‍ ജയരാജ്.ആര് , വിനായക സുനി എന്നിവര്‍ ചേര്‍ന്നാണ് ഈ ദ്വിഭാഷാ ചിത്രം നിര്‍മ്മിയ്ക്കുന്നത്. കഥയും തിരക്കഥയും: ഷിബിന്‍.എന്‍ , സംഭാഷണം: അബ്ദുള്‍ നിസാം, ഛായാഗ്രഹണം: സോണി സുകുമാരന്‍, ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍: ഷിജിന്‍ലാല്‍. എസ്.എസ് , പ്രൊഡക്ഷന്‍ കണ്ട്രോളര്: സുനില്‍ തിരുവല്ലം, പി.ആര്.ഒ: എ.എസ് പ്രകാശ്, ആര്‍ട്ട്: വിഷ്ണു എരുമേലി, മേയ്ക്കപ്പ്: അമല്‍ദേവ്, കോസ്റ്റിയൂം: അജി മുളമുക്ക് , ആക്ഷന്‍: ഡ്രാഗണ്‍ ജിറോഷ്, അസോസിയേറ്റ് ക്യാമറാമാന്: വരുണ്‍ പ്രസാദ് എന്നിവരാണ് അണിയറയില്‍.
ഏറെ നാളുകള്‍ക്ക് ശേഷമാണ് സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ഒരു മലയാളം - തമിഴ് സിനിമ ഒരുങ്ങുന്നത്. സോണിയ അഗര്‍വാളിന്റെയും ശ്രിദ്ധ ശിവദാസിന്റെയും കരിയറിലെ ഏറ്റവും മികച്ച സിനിമയായി ഗ്രാന്‍ഡ്മാ മാറുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ബാലതാരം പൗര്‍ണ്ണമിയും ഈ സിനിമയില്‍ മുഴുനീള വേഷത്തിലുണ്ട്. മറ്റ് കഥാപാത്രങ്ങളെ മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങള്‍ അവതരിപ്പിയ്ക്കും. ഏപ്രില്‍- മെയ് മാസങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയാകും. വാര്‍ത്താ പ്രചാരണം : എ.എസ് പ്രകാശ്.






