
മുംബൈ: കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്ത സെലിബ്രിറ്റികളും ക്രിക്കറ്റ് താരങ്ങളും പ്രധാന ആശുപത്രികളിലെ കിടക്കകൾ കയ്യേറുകയാണെന്ന് മഹാരാഷ്ട്ര ടെക്സ്റ്റൈൽ മന്ത്രി അസ്ലം ഷെയ്ഖ്.
പ്രമുഖർ ആശുപത്രികളിൽ പ്രവേശനം നേടുന്നതു മൂലം അടിയന്തര ചികിത്സ ആവശ്യമുള്ള മറ്റു കോവിഡ് ബാധിതരെ പ്രവേശിപ്പിക്കാൻ തടസം വരുന്നതായും മന്ത്രി ആക്ഷേപം ഉയർത്തി.
സംസ്ഥാനത്ത് കോവിഡ് കേസുകൾ ഗുരുതരമായ രീതിയിൽ വർധിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് രണ്ടു മാസത്തിനുള്ളിൽ മുംബൈയിൽ മൂന്ന് ജംബോ കോവിഡ് ആശുപത്രികൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.






