പനജി: ഏഷ്യന്‍ ചാംപ്യന്‍സ് ലീഗില്‍ കരുത്തരായ അല്‍ റയ്യാനെ സമനിലയില്‍ കുരുക്കി എഫ് സി ഗോവയ്ക്ക് നല്ല തുടക്കം. ഫറ്റോര്‍ദയിലെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഖത്തര്‍ ക്ലബ്ബിനെ ഗോളടിക്കാ വിടാതെ പൂട്ടി ഗോവ ഒരു പോയിന്റ് സ്വന്തമാക്കി. എഫ് സി പോര്‍ട്ടോയുടെ മുന്‍ താരം യാസിന് ബ്രാഹിമി മുന്നില്‍ നിന്ന് ആക്രമണം നയിച്ച അല്‍ റയാനെ ഗോവന്‍ പ്രതിരോധം മികച്ച രീതിയില്‍ പൂട്ടുകയായിരുന്നു.
2019 / 20 സീസണിലെ ചാംപ്യന്മാര് എന്ന നിലയിലാണ് ഗോവ ചാംപ്യന്‍സ് ലീഗിന് എത്തിയത്. ഇറാന് ക്ലബ്ബായ പെര്‍സെപോളിസും യുഎഇ ക്ലബ്ബ് അല്‍ വഹാദയേയും പോലെയുള്ള വമ്പന്മാരെയാണ് ഗോവന്‍ ക്ലബ്ബിന് ഇനി നേരിടേണ്ടത്. ഏഷ്യന്‍ ചാംപ്യന്‍സ് ലീഗില്‍ 12 ാം തവണ കളിക്കുന്ന അല്‍ റായന്റെ പരിശീലകന് ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്സിലോണ, പിഎസ് ജി ടീുകള്ക്കായി കളിച്ച ലോറന്റ് ബഌങ്കാണ്.
തുടക്കത്തില്‍ പ്രതിരോധത്തില്‍ ഊന്നിക്കളിച്ച് ഗോവയ്ക്കെതിരേ മൂന്ന് ഗോളിനെങ്കിലും അല്‍ റയാന് ജയിക്കേണ്ടതായിരുന്നു. എന്നാല്‍ പ്രതിരോധം ഉണര്‍ന്നു കളിച്ചതും ഗോള്‍കീപ്പര്‍ മുന്‍ ബഌസ്റ്റേഴ്സ് താരം കൂടിയായ ധീരജ് സിംഗിന്റെ ഉജ്വല പ്രകടനവും ഗോവയെ തുണച്ചു. പിന്നീട് ആത്മവിശ്വാസം വീണ്ടെടുത്തതോടെ മദ്ധ്യനിരയില്‍ ഗ്ളാന്‍ മാര്ട്ടിന്സിന്റെയും എഡുബേഡിയയുടേയും മികവില്‍ ആക്രമണം നടത്താനും ഗോവയ്ക്കായി.
കളിയുടെ 76 ാം മിനിറ്റില്‍ ഗോവയ്ക്ക് പെനാല്‍റ്റി കിട്ടേണ്ടതായിരുന്നെങ്കിലൂം കളി തുടരാന്‍ റഫറി നിര്‍ദേശിക്കുകയായിരുന്നു. ഗോവന്‍താരം റൊമാരിയോയും ഒരു താഴ്ന്നുവന്ന ക്രോസ് അല്‍ റയാന് പ്രതിരോധക്കാരന് മൊഹമ്മദ് അലാവുദ്ദീന്റെ കയ്യില്‍ തട്ടിയിരുന്നു. എന്നാല്‍ റഫറി പെനാല്‍റ്റി അനുവദിച്ചില്ല. പത്തു മിനിറ്റിന് ശേഷം അല്‍ റയാന്റെ ആക്രമണത്തില്‍ പോസ്റ്റിന് തൊട്ടുമുന്നില്‍ വെച്ച് ബോലി തൊടുത്ത ഷോട്ട് ധീരജ് അവിശ്വസനീയമായി രക്ഷപ്പെടുത്തി. 90 ാം മിനിറ്റില ഷോജാ ഖാലില്സാദേയുടെ ഒരു ഹെഡ്ഡറും പോയത് പുറത്തേക്കായിരുന്നു.

Comments