
പാലക്കാട്: വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്നാട് വീണ്ടും പരിശോധന ആരംഭിച്ചു. കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണ് അതിർത്തിയിൽ പരിശോധന നടത്തുന്നത്.
അതിര്‍ത്തി കടന്നെത്തുന്ന മലയാളികള്‍ ഇ-പാസ് നിര്‍ബന്ധമായി കരുതണമെന്ന് കോയമ്പത്തൂര്‍ കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. കൂടാതെ, 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കയ്യില്‍ കരുതണമെന്നും പറയുന്നുണ്ട്.
ഉത്തരവ് പുനഃപരിശോധിക്കണമെന്ന് പാലക്കാട് കലക്ടര്‍ കോയമ്പത്തൂര്‍ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു.






