സോണി 32ഡബ്ല്യു830 സ്മാര്‍ട്ട് ആന്‍ഡ്രോയ്ഡ് എല്‍ഇഡി ടിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇതിന്റെ വില 31,900 രൂപയാണ്. ഇന്ത്യയിലെ 32 ഇഞ്ച് സെഗ്മെന്റിലേക്ക് ഏറ്റവും കൂടുതല്‍ ഫീച്ചറുകളോടെ വരുന്ന ടിവികളിലൊന്നാണ് സോണി 32ഡബ്ല്യു830 എന്നാണ് റിപ്പോർട്ട്. ഈ വലുപ്പത്തില്‍ (32 ഇഞ്ച്) ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും വില കൂടിയ ടിവികളിലൊന്നാണ് സോണി 32ഡബ്ല്യു830.
ഗൂഗിള്‍ അസിസ്റ്റന്റ് സപ്പോര്‍ട്ട്, ആന്‍ഡ്രോയ്ഡ് ടിവി സോഫ്റ്റ്വെയര്, എച്ച്ഡിആര്‍10, എച്ച്എല്‍ജി ഫോര്‍മാറ്റുകളില്‍ എച്ച്ഡിആര്‍ സപ്പോര്‍ട്ട് തുടങ്ങിയവ സവിശേഷതകളാണ്. പ്രമുഖ ഓണ്‍ലൈന്‍, ഓഫ്ലൈന് റീട്ടെയ്ലര്മാര് ഉള്‍പ്പെടെ സോണിയുടെ വിതരണ ശൃംഖലയിലും ‘സോണി സെന്റര്‍’ എക്സ്ക്ലുസീവ് സ്റ്റോറുകളിലും ടിവിയുടെ വില്‍പ്പന ആരംഭിച്ചെന്നാണ് റിപ്പോർട്ട്. സോണി 32ഡബ്ല്യു830 സ്മാര്‍ട്ട് എല്‍ഇഡി ടിവി പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. എന്നാല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വേര്‍ഷന്‍ ഏതെന്ന് വ്യക്തമാക്കിയിട്ടില്ല.
ആമസോണ്‍ ബേസിക്സ്, വു തുടങ്ങിയ എതിരാളി ബ്രാന്‍ഡുകളുടെ 43 ഇഞ്ച്, 50 ഇഞ്ച് അള്‍ട്രാ എച്ച്ഡി ടെലിവിഷനുകളുടെ വില 31,900 രൂപയില്‍ താഴെയാണ്. സോണി 32ഡബ്ല്യു830 എന്ന 32 ഇഞ്ച് ടിവി വില്‍ക്കുന്നത് ഈ വിലയിലാണ്. എന്നാല്‍ സോണിയുടെ പ്രശസ്തി, വിശ്വാസ്യതയും അതുപോലെ ഇന്ത്യയിലെ വില്‍പ്പന, വില്‍പ്പനാനന്തര ശൃംഖലകള്‍ കൂടി നോക്കിയാൽ ഉപയോക്താക്കളെ ലഭിക്കുമെന്നുതന്നെയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 1366, 768 പിക്സല്‍ ഡിസ്പ്ലേ റെസലൂഷന്‍ ലഭിച്ചതാണ് സോണി 32ഡബ്ല്യു830.






