
ബെംഗളുരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിന് ഔദ്യോഗിക വസതിയില്‍വെച്ച് ഉന്നതതല യോഗം വിളിച്ചതിന് തൊട്ടുപിന്നാലെയാണ് യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നത്.
ബെംഗളുരുവില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദേഹത്തെ പിന്നീട് മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും അദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.






