
ലണ്ടന്‍: വായ്പ തട്ടിപ്പ് കേസില്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന നീരവ് മാഡിയെ ഇന്ത്യയ്ക്ക് വിട്ടു നല്കാന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതി. ബ്രിട്ടന് ആഭ്യന്തര മന്ത്രാലയമാണ് നീരവിനെ കൈമാറാന്‍ അനുമതി നല്‍കിയത്.
നീരവിനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സമര്‍പ്പിച്ച രേഖകള്‍ സ്വീകാര്യമാണെന്ന് കോടതി അറിയിച്ചു.
നീരവിനെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി ഫെബ്രുവരിയില്‍ അറിയിച്ചിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജരേഖകള്‍ ചമച്ച് 14,000 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ നീരവ് 2019 ലാണ് ലണ്ടനില്‍വെച്ച് അറസ്റ്റിലായത്.






