
എന്റെ ഏറ്റവും ആദ്യത്തെ സുഹൃത്താണ്. സഹോദരി എന്നതിലുപരി അമ്മയാണ്. ഞാന്‍ നിങ്ങളുടെ ആദ്യ മകനെ പോലെയാണ് എന്നിങ്ങനെ മനോഹര വരികളില്‍ സഹോദരിക്ക് ജന്മദിനാശംസകള് നേരുന്ന കുറിപ്പ് ദുല്‍ക്കര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. സാധാരണയായി ഭാര്യയുടേയും, മകളുടെയും ചിത്രങ്ങളും, സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഇത്തയ്ക്ക് പിറന്നാള്‍ ആശംസ നേരുന്ന കുറിപ്പ് ആരാധകര്‍ എറ്റെടുത്തിരിക്കുന്നത്.
ദുല്‍ക്കറിന്റെ ഫേസ്ബുക്ക് കുറിപ്പ്
നിങ്ങളുടെ സ്വകാര്യതയെ മാനിച്ച് സാധാരണ ഞാനിത് ചെയ്യാറില്ല. എന്റെ ചുമ്മിത്താത്തയ്ക്ക്, ഇത്തയ്ക്ക് താത്സിന് ഏറ്റവും സന്തോഷകരമായ ജന്മദിനം നേരുന്നു. നിങ്ങള്‍ എന്റെ ഏറ്റവും ആദ്യത്തെ സുഹൃത്താണ്. സഹോദരി എന്നതിലുപരി അമ്മയാണ്. ഞാന്‍ നിങ്ങളുടെ ആദ്യ മകനെ പോലെയാണ്. നിങ്ങള്‍ വളരെ മനോഹരമായി ബാലന്‍സ് ചെയ്തുകൊണ്ടുപോകുന്ന നിരവധി റോളുകളും നമ്മുടെ പ്രിയപ്പെട്ട ഓര്‍മ്മകളും വളരുന്നു.
ഞാന്‍ കൊണ്ട് കളയാതിരിക്കാന്‍ പപ്പ സൂക്ഷിച്ചു വയ്ക്കുന്ന കളിപ്പാട്ടങ്ങള്‍ എനിക്കായി കട്ടെടുക്കുന്ന എന്റെ ക്രൈം പാര്‍ട്ണര്‍. നമുക്ക് മാത്രം മനസിലാകുന്ന കളികളും തമാശകളും. ചെറുപ്പം മുതല്‍ സിനിമയോടും സംഗീതത്തോടും കാര്‍ട്ടൂണുകളോടുമുള്ള നമ്മുടെ പൊതുവായ സ്നേഹം. ഞാന്‍ കഷ്ടപ്പെടുമ്പോള്‍ എപ്പോഴും എനിക്ക് പിന്തുണ നല്കുന്നയാള്. എന്റെ ജേര്‍ണല്‍. മികച്ച മകള്‍, സഹോദരി, സുഹൃത്ത്, മരുമകള്‍, ചെറുമകള്‍, ഭാര്യ, അമ്മ. അമുവിനും എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഇത്ത.
I usually never do this. Just to respect your privacy. But it’s been a long time coming. Happiest birthday to my...
Posted by Dulquer Salmaan on Saturday, 17 April 2021
പക്ഷെ എന്റെ മറിയയുടെ അമ്മായി എന്ന റോളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഓരോ തവണയും അതെന്റെ ഹൃദയത്തെ ഊഷ്മളമാക്കുന്നു. ഈ വര്‍ഷം നിങ്ങള്‍ക്ക് സന്തോഷങ്ങളും അത്ഭുതങ്ങളും നിറഞ്ഞ ഒന്നാകട്ടെ എന്ന് ഞാന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. നിങ്ങള്‍ എപ്പോഴും സന്തോഷവും പുഞ്ചിരിയുമാണ്. നിങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം.
ഹാപ്പി ബര്‍ത്ത്ഡേ ഇത്ത






