
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേഷന് സര്വ്വീസ് പ്രവേശത്തില് ഇരട്ട സംവരണം ഏര്പ്പെടുത്താന് സര്ക്കാരിന് പൂര്ണ അധികാരമുണ്ടെന്നു വ്യക്തമാക്കി കേരളം സുപ്രീം കോടതിയിസല് സത്യവാങ്മൂലം നല്കി. നിലവില് സര്വ്വീസില് ഉള്ളവര്ക്ക് കെഎഎസില് നിയമനം ലഭിക്കണമെങ്കില് അവര് പരീക്ഷയും ഇന്റര്വ്യൂവും പാസ്സാകണം. അതിനാല് ഇത് പുതിയ നിയമനത്തിന് തുല്യമാണ്. അതിനാല് സ്ട്രീം രണ്ടിലും മൂന്നിലും സംവരണം നിഷേധിക്കാന് കഴിയില്ലെന്നാണ് സര്ക്കാര് നിലപാട്.
സംവരണം, യോഗ്യ, പ്രായപരിധി എന്നിവയില് തീരുമാനമെടുക്കാന് സര്ക്കാരിന് ഭരണഘടനാപരമായ അവകാശമുണ്ടെന്നാണ് പിഎസ്സിയും കോടതിയില് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില് സര്ക്കാര് തീരുമാനമെടുത്തത് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിനു ശേഷണാണെന്നും കോടതിയില് സമര്പ്പിച്ച സത്യവാങ്മൂലത്തില് വ്യക്തമാക്കുന്നു.







Comments