
കൊൽക്കത്ത: രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പുകൾ കോവിഡ് 19 വ്യാപനത്തിനു കാരണമായെന്നു പറയുന്നതു ശരിയല്ലെന്നും അമിത് ഷാ പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കാത്ത സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ വർധനവുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അമിത് ഷാ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിനെതിരെ രാജ്യം ശക്തമായ പോരാട്ടമാണ് നടത്തുന്നതെന്നും ഇതിൽ വിജയിക്കുമെന്നും ധൃതിപിടിച്ച് ലോക്ക്ഡൗൺ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






