
സെബ്രോണിക്സ് സെബ് ഫിറ്റ് 2220 സിഎച്ച് ഫിറ്റ്നസ് ബാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈ സെബ്രോണിക്സ് വെയറബിളിന് 2,999 രൂപയാണ് വില. ഫിറ്റ്നസ് ബാന്‍ഡിന് സ്മാര്‍ട്ട്വാച്ചിന് സമാനമായ രൂപകല്‍പ്പനയാണ് ഉള്ളത്. കറുത്ത സ്ട്രാപ്പ് സഹിതം കറുത്ത കേസ്, റോസ് ഗോള്‍ഡ് സ്ട്രാപ്പ് സഹിതം ഗോള്‍ഡ് കേസ്, കേഡറ്റ് ഗ്രേ സ്ട്രാപ്പ് സഹിതം സില്‍വര്‍ കേസ് എന്നീ മൂന്ന് കളര്‍ വേരിയന്റുകളില്‍ എത്തുന്ന ഫിറ്റ്നസ് ബാന്‍ഡ് ആമസോണില്‍ നിന്നും വാങ്ങാവുന്നതാണ്.
സെബ്രോണിക്സ് സെബ് ഫിറ്റ് 2220 സിഎച്ച് ഫിറ്റ്നസ് ബാന്‍ഡിന് 2.5ഡി കര്‍വ്ഡ് ഗ്ലാസ് സഹിതം 3.3 സെമീ ടിഎഫ്ടി ടച്ച് കളര്‍ ഡിസ്പ്ലേ ലഭിക്കുന്നു. വൃത്താകൃതിയുള്ള ഡയല് ലഭിച്ചു. സ്മാര്‍ട്ട് ബാന്‍ഡ് നൂറിലധികം വാച്ച് ഫേസുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതാണെന്നാണ് റിപ്പോർട്ട്. പെയര്‍ ചെയ്ത ഫോണിലെ മ്യൂസിക്, കാമറ എന്നിവ കണ്ട്രോള് ചെയ്യാന്‍ കഴിയും. കോളര്‍ ഐഡി, കോള്‍ റിജക്റ്റ് എന്നിയും ഫീച്ചറുകളാണ്. 200 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ മുപ്പത് ദിവസം സ്റ്റാന്‍ഡ്ബൈ സമയം ലഭിക്കും.
ഹൃദയമിടിപ്പ് നിരക്ക്, രക്തസമ്മര്‍ദ്ദം, എസ്പിഒ2 എന്നിവ നിരീക്ഷിക്കുന്നതിനുള്ള സെന്‍സറുകള്‍ ഫിറ്റ്നസ് ബാന്‍ഡിൽ ഉണ്ട്. സൈക്ലിംഗ്, ബാഡ്മിന്റണ്‍, ബാസ്കറ്റ്ബോള്‍, ഫുട്ബോള്‍, ഓട്ടം, സ്കിപ്പിംഗ്, നീന്തല്‍, നടത്തം എന്നീ എട്ട് സ്പോര്‍ട്സ് മോഡുകള്‍ സവിശേഷതയാണ്. നിങ്ങളുടെ ഉറക്കം, ചുവടുകള്‍, എത്രമാത്രം കലോറി കുറച്ചു, ആകെ നടന്ന ദൂരം എന്നിവയെല്ലാം അളക്കാമെന്നാണ് റിപ്പോർട്ട്. കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി ബ്ലൂടൂത്ത് 5.0 ലഭിക്കുന്നു. ഈ ഫിറ്റ്നസ് ട്രാക്കര്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഡിവൈസുകളുമായി പെയര്‍ ചെയ്യാന്‍ കഴിയും.






